September 27, 2026

ന്യൂസ് ഫ്ലാഷ്: തൊവരിമല ഭൂസമരം: വയനാട് കലക്ട്രേറ്റിന് മുമ്പിൽ സമരം നടത്തുന്നവരുമായി ചർച്ച തുടങ്ങി.

0
IMG-20190425-WA0056
By ന്യൂസ് വയനാട് ബ്യൂറോ
ആദിവാസി ഭൂപ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന്  അഖിലേന്ത്യാ ക്രാന്തികാരി കിസാൻ സഭ സംസ്ഥാന പ്രസിഡണ്ട് സുകുമാരൻ അട്ടപ്പാടി.വയനാട് കലക്ട്രേറ്റിന് മുമ്പിൽ തൊവരിമല സമര സമിതി നടത്തുന്ന സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 ജില്ലാ കലക്ടറുമായി സമരസമിതി പ്രതിനിധികളായ സീത, ജാനു, ഓമന, എന്നിവരും സംഘടനാ നേതാക്കളായ വി..ജെ. ജോയി, എം.കെ. ദാസൻ എന്നിവർ ചർച്ച തുടങ്ങി. തൃശൂർ, കോട്ടയം ,എറണാകുളം എന്നിവിടങ്ങളിൽ സമരത്തിന് പിന്തുണ അറിയിച്ച് പ്രകടനങ്ങൾ നടന്നു. പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മൂന്ന്  പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ബുധനാഴ്ച വൈകുന്നേരം മുതൽ വയനാട് കലക്ട്രേറ്റിന് മുമ്പിൽ സമരം തുടങ്ങിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *