April 30, 2024

മതമൈത്രിയുടെ പ്രതീകമായി കുണ്ടാലയിലെ കുരിശ്ശടി. കൂദാശകര്‍മ്മത്തിന് സാക്ഷികളായി കുണ്ടാല ജുമാ മസ്ജിദ് അംഗങ്ങളും

0
Img 20190502 Wa0056
മതമൈത്രിയുടെ പ്രതീകമായി കുണ്ടാലയിലെ കുരിശ്ശടി. കൂദാശകര്‍മ്മത്തിന് സാക്ഷികളായി കുണ്ടാല ജുമാ മസ്ജിദ് അംഗങ്ങളും.
കമ്മനസെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവലായത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുണ്ടാലയില്‍നിര്‍മ്മിച്ച ദൈവമാതാവിന്റെ  നാമത്തിലുളള പുതിയ കുരിശ്ശടിയുടെ കൂദാശകര്‍മ്മം ബത്തേരി രൂപതാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. കുണ്ടാലയിലെ ഇസ്ലാം മതവിശ്വാസികളും, ഇടവകജനങ്ങളും ബിഷപ്പിനെ കുരിശ്ശങ്കണത്തില്‍ ഹാരാര്‍പ്പണംചെയ്ത് സ്വീകരിച്ചു. തുടര്‍ന്ന് വൈകുന്നേരം കുരിശ്ശടിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കുണ്ടാല ജുമാമസ്ജിദ് ഉസ്താദ് അബ്ദുള്‍ മജീദ് ദാരിമി
മതസൗഹാര്‍ദ്ദ പ്രഭാഷണം നടത്തി. ഫാ. വര്‍ഗ്ഗീസ് ചങ്ങനാമഠം ആത്മീയ പ്രഭാഷണം നടത്തുകയും ചെയ്തു.ഫാ.ജോബ് പുതുപറമ്പിലിന്റെനേതൃത്വത്തില്‍ സന്ധ്യനമസ്‌ക്കാരവും നടത്തപ്പെട്ടു. വികാരി ഫാ.ജെയിംസ് മലേപറമ്പില്‍, ഫാ.വര്‍ഗ്ഗീസ് കടക്കേത്ത്, ഫാ. സിറിയക്ക്, ഫാ. ഷാജി, ഫാ.ജോമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പൊതു ലേലവും സ്‌നേഹവിരുന്നും നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *