April 30, 2024

ആ അമ്മയെ രാഹുൽ ഗാന്ധിയും കാത്തിരിക്കുന്നുവെന്ന് പ്രിയങ്കയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.

0
News Wayanad
കൽപ്പറ്റ:  രാഹുൽ ഗാന്ധി ജനിച്ചപ്പോൾ ആദ്യമായി കൈകളിലെടുത്ത ആശുപത്രി നഴ്സായ വയനാട്ടുകാരി രാജമ്മയെ കാണാൻ  രാഹുലും കാത്തിരിക്കുകയാണന്ന്  പ്രിയങ്ക ഗാന്ധി ഫെയ്സ് ബുക്കിൽക്കുറിച്ചു. ഒരു ദേശീയ മാധ്യമത്തിലൂടെയാണ്  വയനാട് ബത്തേരിക്കടുത്ത കല്ലൂർ വാവത്തിൽ രാജപ്പന്റെ ഭാര്യ രാജമ്മയെക്കുറിച്ച്  രാഹുലും പ്രിയങ്കയും അറിഞ്ഞത്. 
   ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ നഴ്സായിരുന്നു അന്ന് 23 കാരിയായിരുന്ന രാജമ്മ വാവത്തിൽ . . 1970 ജൂൺ 19 നായിരുന്നു  ഈ ആശുപത്രിയിൽ   രാഹുൽ ഗാന്ധിയുടെ ജനനം. സ്വന്തം മാതാപിതാക്കൾ  ആ കുഞ്ഞിനെ കാണും മുമ്പ് കൈയ്യിലെടുത്ത  രാജമ്മ വാവത്തിൽ  ഏറെ  സന്തോഷത്തിലും  ആവേശത്തിലുമാണ് , ‘ തന്റെ മകൻ’ രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയായി എല്ലാവരും ഉയർത്തിക്കാട്ടുന്ന രാഹുൽ   വയനാട്ടിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് വരുന്നത് കാണാൻ. ഭർത്താവും ആർമിയിൽ നായ്ബ് സുബേദാറുമായിരുന്ന വാവത്തിൽ രാജപ്പനുമൊത്ത് വയനാട്ടിൽ വിശ്രമജീവിതം നയിക്കുന്ന 72 കാരിയായ  രാജമ്മ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും രാഹുലിന്റെ ജനനവും ആശുപത്രിയിലെ സംഭവ വികാസങ്ങളും  ഇന്നലെയെന്ന പോലെ ഓർമ്മിക്കുന്നു. 
തന്റെ ഓർമ ശരിയാണെങ്കില്‍ അന്ന് 1970 ജൂൺ 19, ഉച്ചകഴിഞ്ഞു, ,  ഗാന്ധി കുടുംബത്തിലെ പുതിയ അംഗത്തെ  ആശുപത്രിയിൽ എല്ലാവരും  ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു . . ഞങ്ങളെല്ലാവരും ആഹ്ലാദത്തിലായിരുന്നു, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ  പേരക്കുട്ടിയുടെ ജനനം, കുഞ്ഞിനെ ആദ്യമായി കാണാനുള്ള അവസരം. സുന്ദരനായിരുന്നു ആ ആൺ കുഞ്ഞ്,  സാധാരണ പ്രസവമായിരുന്നു സോണിയാ ഗാന്ധിയുടെത്.  വെളുത്ത കുർത്തയണിഞ്ഞ് രാജീവ് ഗാന്ധിയും, സഞ്ചയ് ഗാന്ധിയും ലേബർ റൂമിന്   പുറത്ത് കാത്തിരുന്നു. ലേബർ റൂമിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും അവർ പുറത്ത് കാത്തിരുന്നു..
 പാട് നയിൽ ടൂറിലായിരുന്നതിനാൽ പ്രധാനമന്ത്രി  ഇന്ദിരാഗാന്ധി  മൂന്നാം ദിവസമാണ് പേരക്കുട്ടിയെ കാണാൻ ആശുപത്രിയിലെത്തിയത്. 
       പാട്നയിലെ ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു ജനറൽ നഴ്സിംഗ് പഠിച്ചത്. പഠനം കഴിഞ്     മിഡ് വൈഫറി പരിശീലനത്തിന്റെ   ഭാഗമായാണ് ഇതേ മാനേജ്മെമെന്റിന് കീഴിലുള്ള ഡൽഹി ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറിയത്. പഠിക്കുമ്പോൾ തന്നെ ഗൈനക്കോളജി വാർഡായിരുന്നു ഇഷ്ടം  .ജോലിയിലും അത് തുടർന്നു. . അങ്ങനെയാണ് അന്ന്   പ്രശസ്ത ഗൈനക്കോളജിസ്റ്റായിരുന്ന ഡോ: ഗായിയും  ഞങ്ങൾ അഞ്ച് നഴ്സുമാരും   നഴ്സിംഗ് സൂപ്രണ്ടും  സോണിയാ ഗാന്ധിയുടെ  പ്രസവ ശുശ്രൂഷയിൽ പങ്കാളികളായത്. കണ്ണൂർ മുഴക്കുന്ന് നാരായണന്റെയും ജാനകിയുടെയും മകളായ രാജമ്മ  പിന്നീടാണ്  1971- ൽ വയനാട്   കല്ലൂർ വാവത്തിൽ രാജപ്പനെ  വിവാഹം കഴിച്ചത്. ആർമിയിൽ ലാബ് ടെക്നീഷ്യനായിരുന്നു രാജപ്പൻ. 1972- ൽ യുദ്ധകാലത്ത് രാജമ്മക്കും നഴ്സായി ആർമിയിൽ ജോലി ലഭിച്ചു.  1988- ലാണ് നായ്ബ് സുബേദാറായി  രാാജപ്പൻ വിരമിച്ചതെങ്കിലും   82-ൽ കംപാഷണേറ്റ് റിട്ടയർമെന്റ് പ്രകാരം രാജമ്മ ആർമി വിട്ടു. വർഷങ്ങൾക്ക് ശേഷം യെമനിലും മറ്റ് പലയിടത്തും ജോലി ചെയ്തു. ഏക മകൻ രാജേഷും നഴ്സായ ഭാര്യ സിന്ധുവും കുടുംബസമേതം കുവൈറ്റിലാണ് താമസം. പതിറ്റാണ്ടുകളായി കുടുംബത്തിൽ മാത്രം ഒതുക്കിയിരുന്ന ' രാഹുൽ രഹസ്യം "
       രാഹുൽ ഗാന്ധി വയനാട്ടിൽ  മത്സരിച്ചപ്പോൾ  തിരഞ്ഞെടുപ്പ് പ്രചരണവുമായി വീട്ടിലെത്തിയ അയൽവാസിയായ ഒരു പൊതു പ്രവർത്തകൻ വഴിയാണ് പുറം ലോകം അറിഞ്ഞത്. താൻ എന്നും മകനായി കരുതുന്ന രാഹുലിനെ കാണാനും ആശുപത്രി കഥകൾ പറയാനും വർഷങ്ങളായി കാത്തിരിക്കുകയാണന്നും അതിന് രാഹുലിന്റെ വയനാട് മത്സരത്തോടെ എളുപ്പവഴി വന്നു ചേർന്നിരിക്കുകയാണന്നും രാജമ്മയും ഭർത്താവും പറഞ്ഞു. അപ്പോഴാണ്  പരസ്പരം കാണാൻ രാഹുലും ആഗ്രഹിക്കുന്നുണ്ടന്ന്  കഴിഞ്ഞ ദിവസം പ്രിയങ്കയുടെ ഫെയ്സ് ബുക്ക് കുറിപ്പ് കണ്ടതെന്നും ഇക്കാര്യത്തിൽ വീണ്ടും പ്രതീക്ഷ കൈവന്നിരിക്കയാണന്നും അവർ കൂട്ടിച്ചേർത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *