March 29, 2024

ആദിവാസി ജീവിതവും സംസ്കാരവും ക്യാൻവാസിലാക്കി ‘ഇടങ്ങളും അടയാളങ്ങളും ‘ പ്രദർശനം ശ്രദ്ധേയമാകുന്നു.

0
Img 20190503 Wa0061
മാനന്തവാടി: ആദിവാസി ജീവിതവും സംസ്കാരവും ക്യാൻവാസിലാക്കി 'ഇടങ്ങളും അടയാളങ്ങളും ' പ്രദർശനം ശ്രദ്ധേയമാകുന്നു.
അഞ്ച്  ദിവസത്തെ ചിത്രപ്രദർശനം മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലാണ്  ആരംഭിച്ചത്. . കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ ചിത്രകലാ അധ്യാപകനായ ശ്രീവത്സന്റെയും സർവോദയ ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാ അധ്യാപകനായ രാജേഷ് അഞ്ചില ന്റെയും 'space&sign' ചിത്ര- ശില്പ-ഫോട്ടോ-ഗ്രാഫിക്സ് പ്രദർശനം മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട്‌ ഗ്യാലറിയിൽ മെയ്‌ 1 ന്  ആരംഭിച്ചു.അഞ്ചാം തിയതി വരെ തുടരുന്ന പ്രദർശനത്തിന്റെ ഔപചാരികമായ ഉത്ഘാടനം ചലച്ചിത്ര സാമൂഹിക പ്രവർത്തകൻ റോബിൻ വർഗീസ് നിർവഹിച്ചു. ആദിവാസി ജീവിതവും സംസ്കാരവുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരത്തിലെ പണിയ സമൂഹത്തിലേ ആദ്യ ചിത്രകാരനായ രാജേഷ് അഞ്ചിലൻ തന്റെ സമുദായത്തിന്റെ സ്വപ്നവും സംസ്കാരവും അതിജീവനവും ചിത്രങ്ങളിലൂടെയും ശില്പങ്ങളിലൂടെയും വരച്ചുകാട്ടുന്നു. എം ആർ.എസ്സ് '.സ്കൂളിലെ അധ്യാപകനായ  ശ്രീവത്സൻ പുതിയ തലമുറയിലെ ഗോത്ര വിദ്യാർത്ഥി ജീവിതങ്ങളുടെ നേർകാഴ്ചകളിലേക്ക് തന്റെ പെയിന്റിങ്ങുകളിലൂടെയും ഫോട്ടോഗ്രാഫുകളിലൂടെയും ഇൻസ്റ്റലേഷനിലൂടെയും കൂട്ടിക്കൊണ്ടുപോകുന്നു.  ചിത്രകലാസ്വാദകർക്ക് തികച്ചും വെത്യസ്തമായ അനുഭവമായിരിക്കും പ്രദർശനം. അതിജീവനത്തിന്റെ സ്വപ്നങ്ങങ്ങളുടെ പ്രതിരോധങ്ങളുടെ വർണ്ണങ്ങളാണ് ഈ ക്യാൻവാസ് നിറയെ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *