April 26, 2024

പോലീസ് നിഷ്ക്രിയം : സൗമ്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ;പോസ്റ്റ്‌ മോർട്ടത്തിൽ അവ്യക്തത.

0
Saumya Murder
കല്‍പ്പറ്റ:മാനന്തവാടിയില്‍ മരിച്ച  നിലയിൽ കണ്ടെത്തിയ സൗമ്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ.ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലന്നും കുടുംബാംഗങ്ങൾ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർ, പോലീസ് മേധാവി എന്നിവർക്കും പരാതി നൽകിയതായി സൗമ്യയുടെ കുടുംബം  അറിയിച്ചു.

തെക്കുംതറ പാഴൂക്കാലായിൽ ജോസിന്റെയും ലൂസിയുടെയും മകൾ സൗമ്യ കഴിഞ്ഞ മാർച്ച് 23നാണ് മാനന്തവാടി വരടിമൂല പേടപ്പാട്ട് സജിയുടെ കാപ്പിത്തോട്ടത്തിലെ കാപ്പിക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. കാല്‍പാദം നിലത്ത് മുട്ടിയ നിലയിലായിര്യുന്നു.രണ്ട് വർഷം മുൻപാണ് സൗമ്യയെ സജി വിവാഹം കഴിച്ചത്.ഇരുവരുടെയും പുനർവിവാഹമാണ്. സൗമ്യ ആത്മഹത്യ ചെയ്തതല്ല മറിച്ച് കൊലപാതകമാണ്. തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടതിന്റെ രാത്രി സൗമ്യയെ അടിച്ച് പരികേൽപ്പിച്ചതായി മക്കള്‍ പറയുന്നു. സൗമ്യയെയും ആദ്യ ഭർത്താവിലുണ്ടായ രണ്ട് മക്കളെയും നിരന്തരം പീഢിപ്പിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്നതായും ഇവര്‍ പറഞ്ഞതായി സൗമ്യയുടെ കുടുംബം പറയുന്നു.സൗമ്യ സജിയുടെ കൂടെ പോകുമ്പോൾ 7 പവൻ സ്വർണ്ണം ഉണ്ടായിരുന്നെന്നും ഇതെല്ലാം സജി ഭീഷണിപ്പെടുത്തി വാങ്ങിയതായും അധ്യാപികയായ സൗമ്യ ആത്മഹത്യ ചെയ്യില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. മരണം സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും കാര്യമില്ലാതായി.കുട്ടികളുടെ മൊഴിഎടുത്തത്‌ 17 ദിവസം കഴിഞ്ഞാണ്.അതും പോലീസ് യുനിഫോമില്‍ വനിതപോലീസാണ് മൊഴിയെടുത്തത്.കുട്ടികള്‍ ഭയന്നിരുന്നു.മൊഴി ഞങ്ങളെ വായിച്ചു കേള്‍പ്പിച്ചില്ല. പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലും ദുരൂഹതയുണ്ട്.മരണ സമയം റിപ്പോര്‍ട്ടില്‍ ഇല്ല.അക്കാരണത്താൽ തന്നെയാണ് മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകിയതെന്നും സൗമ്യയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. പത്ര സമ്മേളനത്തിൽ പിതാവ് ജോസ്, മാതാവ് ലൂസി, ജനകീയ സംഘം പ്രസിഡന്റ്‌ ടി.പി.പ്രസാദ്‌,ഡി.നജീബ്,മക്കളായ എയ്ഞ്ചൽ ,എഡ്വിൻ തുടങ്ങിയവർ പങ്കെടുത്തു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *