May 9, 2026

സൗജന്യ മുഖവൈകല്യ – മുച്ചിറി നിവാരണ ക്യാമ്പ് 5 ന് മാനന്തവാടിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
സൗജന്യ മുച്ചിറി – മുഖവൈകല്യ നിവാരണ ക്യാമ്പ് 5 ന്  രാവിലെ പത്ത് മണി  മുതല്‍ ഒരു മണി വരെ മാനന്തവാടി പാറയ്ക്കൽ ടുറിസ്റ്റ് ഹോമിൽ  നടക്കുമെന്ന് സംഘാടകര്‍  അറിയിച്ചു.  മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ,(ഇവിടെ നിന്റെ പള്ളി) സംഘടന സെന്റ് ജോൺ ആംബുലൻസ് വയനാട് ജില്ലാ സെന്ററും    എന്നി സംഘടനയുടെ ആഭിമുഖ്യത്തിലാണ് ക്യാബ് സംഘടിപ്പിക്കുന്നത്.  തലയോട്ടിയിലെ മുഴ, പതിഞ്ഞതും ചെരിഞ്ഞതുമായ മൂക്ക്, മുച്ചിറി, മുറി മൂക്ക്, ചെരിഞ്ഞ താടി, പുറത്തേക്ക് തള്ളിയ മോണ, ചെറിയ കീഴ്ത്താടി, നീണ്ട താടിയെല്ല്, കണ്‍പോളകള്‍ക്കുള്ള വൈകല്യങ്ങള്‍, തടിച്ച ചുണ്ടുകള്‍, അണ്ണാക്കിലെ ദ്വാരം, അപകടത്തില്‍ സംഭവിച്ച ന്യൂനതകള്‍ തുടങ്ങി കഴുത്തിന് മുകളിലുള്ള എല്ലാ വൈകല്യങ്ങള്‍ക്കും പരിശോധനയും തുടര്‍ന്ന് വിദഗ്ധ ചികിത്സയും ശസ്ത്രക്രിയ ആവശ്യമായിവരുന്നവര്‍ക്ക് പൂര്‍ണമായും യാത്ര ചെലവ്, മരുന്ന് എന്നിവയുള്‍പ്പടെ സൗജന്യമായി മംഗലാപുരം ഹെഗ്‌ഡെ ഇസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചെയ്തുകൊടുക്കുമെന്ന് കെ എം ഷിനോജ് ,ജസ്റ്റിൻ ചെഞ്ചട്ടയിൽ ഉമേഷ് പോച്ചപ്പൻ എന്നിവർ അറിയിച്ചു.  ഫോണ്‍, 9447933287, 9645369882, 9447283039
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *