May 9, 2026

ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
IMG-20190504-WA0007
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പ് ,കേരള ഹോട്ടൽ ആൻറ് റസ്റ്റോറന്റ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ഹോട്ടൽ ,ടീ ഷോപ്പ്, റസ്റ്റോറന്റ്, എന്നിവയുടെ ബന്ധമുള്ളവർക്കായി സംഘടിപ്പിച്ച ക്ലാസ് വയനാട് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ പി.ജെ.വർഗ്ഗീസ് ഉൽഘാടനം ചെയ്തു.കെ.എച്ച്.ആർ.എ.ജില്ലാ പ്രസിഡണ്ട് സാജൻ പൊരുന്നിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഫുഡ്‌ സേഫ്റ്റി ഓഫീസർമാരായ എൻ.കെ.രേശ്മ, നിഷപിമാത്യു.കെ.എച്ച്.ആർ.എ.
സംസ്ഥാന സിക്രട്ടറി പി.ആർ.ഉണ്ണികൃഷ്ണൻ മാത, ജില്ലാ ജനറൽ സിക്രട്ടറി അബ്ദുൽ ഗഫൂർ സാഗർ.സാജൻ മന്ന, മുഹമ്മദ് അസ്ലം കമ്പളക്കാട്, എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *