May 21, 2024

വന്യമൃഗശല്യം രൂക്ഷമായി അതിർത്തി ഗ്രാമങ്ങൾ

0
Img 20190504 Wa0011
 
മാനന്തവാടി: കേരള- കർണാടക- തമിഴ് നാട് അതിർത്തി ഗ്രാമങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം രാവിലെ 
തോൽപ്പെട്ടി അതിർത്തിയായ  കായ്മ നയിൽ കർഷകനെ കാട്ടാന ചവിട്ടി കൊന്നു. കുടക് സ്വദേശി കുട്ടാപ്പി എന്ന് വിളിക്കുന്ന സുധൻ ( 58) ആണ് കാട്ടാനയുടെ ആക്രമണത്തിൽ  കൊല്ലപെട്ടത്. രാവിലെ ഏഴ് മണിയോടെ റോഡിലേക്ക് വരുന്ന സമയത്ത് പെട്ടന്നായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത് അനയെ കണ്ട്   കാപ്പിതോട്ടത്തിലേക്ക് ഓടി രക്ഷപെടാൻ  ശ്രമിക്കുന്നതിനിടെയാണ് ആന ആനയുടെ ചവിട്ടേറ്റത്. തൽ ക്ഷണം തന്നെ മരപെടുകയായിരുന്നു. ശരീരാവ ശിഷ്ടങ്ങൾ റോഡിൽ ചിതറിയ നിലയിലായിരുന്നു.  അന്തർ സംസ്ഥാന മൈസൂർ ഗോണി കുപ്പ റോഡിൽ വീടിന്റെ സമീപത്താണ് സംഭവം നടന്നത് .കുട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ കായ്മന ക്ലബിന് സമീപത്തെ തോട്ടത്തിൽ നിന്നറങ്ങി  റോഡിലേക്കിറങ്ങുകയായിരുന്നു കാട്ടാന .രണ്ട് ആനകൾ തോട്ടത്തിലും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. 
 കുടക് ജില്ലാ കളകടർ സംഭവസ്ഥലത്ത് എത്തിയാൽ മാത്രമെ മൃതദേഹം കൊണ്ടു പോകാൻ അനുവദിക്കുകയുള്ളൂവെന്ന വാശിയിലായിരുന്നു നാട്ടുകാർ. അന്തർ സംസ്ഥാന റോഡ് സ്തംഭിപ്പിച്ചതിനാൽ  സ്ഥലത്ത് വൻ പോലീസും ക്യാമ്പ് ചെയ്തിരുന്നു.   ഒരു വാഹനവും പോകാൻ അനുവതിക്കാതെയാണ് റോഡിൽ പ്രതിഷേധം നടത്തിയത് . വിവിധ രാഷ്ട്രീയ കക്ഷികളും കുടക് പ്രദേശവാസികളുമാണ് സമരത്തിൽ പങ്കെടുത്തത്.  വയനാടിന്റെ വിവിധ അതിർത്തി ഗ്രാമങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാണ് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *