July 17, 2026

മാനസിക രോഗിക്ക് സാന്ത്വനമായി വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ

0
IMG-20190503-WA0040
By ന്യൂസ് വയനാട് ബ്യൂറോ
മാനസിക രോഗിക്ക് സാന്ത്വനമായി വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ.
മാനന്തവാടി:   വെള്ളമുണ്ടയിൽ കാലിൽ മുറിവുമായി  അലഞ്ഞു തിരിഞ്ഞു നടന്ന തമിഴ്നാട് സ്വദേശിയായ മാനസിക രോഗിക്ക് സാന്ത്വനമായി വാട്സ്ആപ് ഗ്രൂപ്പ് അംഗങ്ങൾ. 45 കാരനായ യുവാവിനെയാണ് വെള്ളമുണ്ട വാട്സ് ആപ് ഗ്രൂപ്പ് അംഗങ്ങൾ നാസർ വെളളമുണ്ടയുടെയും  മുഹമ്മ മ്മദലിയുടെയും കുടുവ ഹംസയുടെയും നേതൃത്വത്തിൽ  ആശുപത്രിയിലെത്തിച്ചത്. ഏതോ വാഹനത്തിലാണ് യുവാവിനെ ഒരാഴ്ച മുമ്പ് വെള്ളമുണ്ട എട്ടേ നാലിൽ ഇറക്കിവിട്ടത്. മാസങ്ങളായി കുട്ടിക്കാതെയും  അലക്കാത്ത വസ്ത്രങ്ങൾ അണിഞ്ഞും അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ഇയാളെ കുളിപ്പിച്ച് വസ്ത്രങ്ങൾ മാറ്റി വെള്ളമുണ്ട പോലീസിന്റെ സഹായത്തോടെ കാരുണ്യ ക്ലിനിക്കിൽ പ്രഥമ ശുശ്രൂഷ നൽകി. പോലീസും സാമൂഹ്യ പ്രവർത്തകരും ചേർന്ന് കോടതിയിൽ ഹാജരാക്കി ആംബുലൻസിൽ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.വെള്ളമുണ്ട വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിന് ശേഷം നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *