May 17, 2024

പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം: 100 വായനവർഷങ്ങൾ പൂർത്തിയാകുന്നു

0
                     
  മാനന്തവാടിയുടെ  സാംസ്കാരിക മുന്നേറ്റത്തിന് വലിയ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം 1918 ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് പ്രവർത്തനം ആരംഭിച്ചത്. 100 വായന വർഷങ്ങൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി വിപുലമായ സംഘാടക സമിതി ചേർന്ന് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിഞ്ഞു. നൂറാം വാർഷികാചരണത്തിന്റെ ഔപചാരികമായ സമാപനം മെയ് 5 ന് ഞായറാഴ്ച്ച ഉച്ചക്കു ശേഷം 3 മണിക്ക് ഗവ:യു .പി സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുകയാണ്. മുൻസിപ്പൽ ചെയർമാൻ വി.ആർ പ്രവീജിന്റെ അധ്യക്ഷതയിൽ: എം.എൽ.എ ഒ ആർ കേളു ഉദ്ഘാടനം നിർവ്വഹിക്കും. വയനാട് സബ് കലക്ടർ എൻ.എസ്.കെ.  ഉമേഷ് IAS വിശിഷ്ടാതിഥിയാവുന്ന ചടങ്ങിൽ "നിലപാടുകളുടെ പ്രശ്നം " എന്ന വിഷയത്തിൽ മലയാളത്തിന്റെ കരുത്തുറ്റ പ്രാസംഗികൻ ഡോ.എം.എൻ കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. രാത്രി 7 മണിക്ക് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ വിജയ് സൂർ സെന്നും സംഘവും അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും ഉണ്ടായിരിക്കുന്നതാണെന്ന് സം
ഘാടകർ അറിയിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ഷാജൻ ജോസ് സെക്രട്ടറി വി.കെ പ്രസാദ്, ജിതിൻ എം.സി, പബ്ലിസിറ്റി കൺവീനർ ഷിനോജ് എം.കെ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *