May 2, 2024

കണ്ണൂർ സർവ്വകലാശാല ബി.എസ്. സി .മാത് സ് പരീക്ഷയിൽ മിഥുന വി.അജിത്തിന് രണ്ടാം റാങ്ക്

0
Img 20190504 Wa0142
മിഥുന വി. അജിത്തിന് രണ്ടാം റാങ്ക്
മാനന്തവാടി: കണ്ണൂർ സർവ്വകലാശാല  ബി.എസ്. സി .മാത് സ് പരീക്ഷയിൽ മാനന്തവാടി മേരി മാതാ ആർട്സ് ആന്റ് സയൻസ് കോളേജിലെ  മിഥുന വി.അജിത്തിന് രണ്ടാം റാങ്ക്. 95.6 ശതമാനം മാർക്ക് നേടിയാണ്  മിഥുന രണ്ടാം  റാങ്ക് നേടിയത്. പോയിന്റ് രണ്ട് മാർക്കിനാണ് മിഥുനക്ക് ഒന്നാം റാങ്ക് നഷ്ടമായത്.   മാനന്തവാടി ആറാട്ടുത്തറ  അമൃത നഗറിൽ  ഇലക്ട്രീഷ്യനായ  വി.അജിത്കുമാറിന്റെയും  പി.ബി. ലീനയുടെയും  മൂത്ത മകളായ മിഥുന വിവിധ തലങ്ങളിലെ മത്സരങ്ങളിൽ  മികവ് തെളിയിച്ചിട്ടുണ്ട്.  .അഖിലേന്ത്യാ തലത്തിൽ നടന്ന ജോയിന്റ് അഡ്മിഷൻ ടെസ്റ്റ്  ഫോർ എം.എസ് .സി .(ജാം) മത്സര പരീക്ഷയിലും യോഗ്യത നേടിയിട്ടുണ്ട്.   പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ   നന്ദന വി അജിത് ഏക സഹോദരിയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *