May 2, 2024

ജനവാസ കേന്ദ്രത്തിൽ കാട്ടാന പ്രസവിച്ചു: സംരക്ഷണമൊരുക്കി കാട്ടാനക്കൂട്ടം .

0
Img 20190504 Wa0131
ജനവാസ കേന്ദ്രത്തിൽ കാട്ടാന പ്രസവിച്ചു: സംരക്ഷണമൊരുക്കി കാട്ടാനക്കൂട്ടം .

സി.വി. ഷിബു. 
കൽപ്പറ്റ: വയനാട്ടിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാന പ്രസവിച്ചു.കൗതുക  കാഴ്ച കാണാൻ ജനങ്ങൾ തടിച്ചുകൂടിയതോടെ സംരക്ഷണമൊരുക്കിയത് കാട്ടാനകളുടെ എട്ടംഗ സംഘം .വെള്ളിയാഴ്ച രാത്രിയാണ് കൽപ്പറ്റക്കടുത്ത  വൈത്തിരി മുള്ളൻ പാറയിലെ സ്വകാര്യ എസ്റ്റേറ്റിൽ കാട്ടാനകൂട്ടം എത്തിയത്. ചെമ്പ്ര മലനിരകളിൽ നിന്നാണ് ഇവ സാധാരണയായി നാട്ടിലിറങ്ങുന്നത്. കൂട്ടത്തിൽ മാസങ്ങൾ മാത്രം പ്രായമുള്ള  രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. സമീപത്തെ കൃഷിയിടത്തിൽ നാശം വിതച്ച കാട്ടാനക്കൂട്ടം മടങ്ങുന്നതിനിടെയാണ്  അവർക്കിടയിൽ പുതിയ അതിഥി കൂടിയെത്തിയത്. ശനിയാഴ്ച രാവിലെയാണ്  ജനിച്ച് മണിക്കൂറുകൾ മാത്രമുള്ള ആനക്കുട്ടിയെ നാട്ടുകാർ കാണുന്നത്. കണ്ടവർ കണ്ടവർ മൊബൈലിൽ ഫോട്ടോയും ദൃശ്യങ്ങളുമെടുത്ത്   സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു .ഇതോടെ  കൗതുക കാഴ്ച   കാണാൻ  നാട്ടുകാരുടെ തിരക്കായി. പിന്നെ സുരക്ഷയൊരുക്കി കാട്ടാനക്കൂട്ടവും വനപാലകരും നിലയുറപ്പിച്ചു. വൈകുന്നേരത്തോടെ വനപാലകർ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തി . അപൂർവ്വമായാണ് കാടിറങ്ങുന്ന കാട്ടാന നാട്ടിൽ പ്രസവിക്കുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *