November 8, 2026

കിണറ്റിൽ വീണ് കാലിൽ കമ്പി തുളച്ചു കയറി അവശനായ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു

0
IMG-20190505-WA0021
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കിണറ്റിൽ വീണ് കാലിന്റെ തുടയെല്ലിൽ കമ്പി തുളച്ച് കയറി അവശനായ യുവാവിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ കിണർ തൊഴിലാളിയായ   മാനന്തവാടി വരടിമൂല കോളനിയിലെ ബാബു (46) വിനെ ശസ്ത്രക്രിയക്കായി മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . ഞായറാഴ്ച ഉച്ചക്ക് 
മാനന്തവാടിക്കടുത്ത് പഴശ്ശിനഗർ കൊണിയൻ മുക്കിലാണ് അപകടമുണ്ടായത്.  തലശ്ശേരി അഷ്റഫ് എന്നയാൾ ഇവിടെ പുതിയതായി നിർമ്മിച്ച കിണറ്റിൽ റിംഗ് ഇറക്കുന്നതിനിടെ കയറിൽ നിന്ന് പിടി വിട്ട് ബാബു  കിണറ്റിൽ എഴുപത്തിയഞ്ച് അടി താഴ്ചയിലേക്ക്  വീഴുകയായിരുന്നു. കാലിൽ    കമ്പി തുളച്ച് കയറി രക്തം വാർന്ന ബാബുഖിനെ മാനന്തവാടി ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നെത്തിയ ലീഡിംഗ് ഫയർമാൻമാരായ എൻ. ബാലകൃഷ്ണന്റെയും  സെബാസ്റ്റ്യൻ ജോസഫിന്റെയും നേതൃത്വത്തിൽ രക്ഷപ്പെടുത്തുകയായിരുന്നു. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കമ്പി മുറിച്ചു മാറ്റി. കമ്പിയുടെ ഒരു ഭാഗം ശരീരത്തിൽ നിന്നും പുറത്തെടുക്കാനാണ് ശസ്ത്രക്രിയ നടത്തിയത്.  ഫയർമാൻമാരായ കെ.എം. ഷിബു, വി.പി.വിനോദ് ,  എ.വി. വിനോദ് , ഫയർസ്റ്റേഷൻ ഡ്രൈവർ  എ.ആർ. രാജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *