കോഴിക്കോട് മൈസൂർ ദേശീയ പാതയിൽ വാഹനാപകടം : ആംബുലൻസ് ഡ്രൈവർ മരിച്ചു
ബത്തേരി: കോഴിക്കോട് – മൈസൂർ ദേശീയ പാതയിൽ
വാഹനാപകടത്തിൽ ആംബുലൻസ് ഡ്രൈവർ മരിച്ചു.വാകേരി സ്വദേശി ഷമീ (38)റാണ് മരിച്ചത്.ബത്തേരിക്കടുത്ത്
കൊളഗപ്പാറയിലാണ് ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് ഷമീർ മരിച്ചത്. ബത്തേരി ഐ എസ് എമ്മിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിയെ എത്തിച്ചതിന് ശേഷം തിരിച്ച് വരുമ്പോൾ ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ദേശീയ പാതയിലെ സ്ഥിരം അപകടമേഖലയാണ് കൊളഗപ്പാറ .






Leave a Reply