May 9, 2026

വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി കുട്ടികൾക്ക് യോഗ പരിശീലന ക്ലാസ് തുടങ്ങി.

0
IMG-20190506-WA0037
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ബാലവേദിയും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ഹാളിൽ കുട്ടികൾക്ക് യോഗ പരിശീലന ക്ലാസ് തുടങ്ങി. പരിപാടിയോടനുബന്ധിച്ച്. വേനൽ കുടിനീർ കൂട്ട് വിതരണ ഉദ്ഘാടനവും നടന്നു. യോഗ പരിശീലന പരിപാടി ആയുഷ് ഗ്രാമം മെഡിക്കൽ ഓഫീസർ  ഡോക്ടർ സിജോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു, വേനൽ കുടിനീർ കൂട്ട് വിതരണ ഉദ്ഘാടനം. മുൻ ജില്ലാ പഞ്ചായത്ത് അംഗം പി ജെ ആൻറണി നിർവഹിച്ചു. ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. അമ്പിളി മോഹനൻ, ഡോക്ടർ വിഷ്ണു, ഡോക്ടർ ഹരി, കെ അക്ഷയ തുടങ്ങിയവർ സംസാരിച്ചു. 15 ദിവസമാണ് കുട്ടികൾക്ക്  യോഗ പരിശീലനം നൽകുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *