കാട്ടാനപ്പേടിയിലും നീർവാരത്തിന് നൂറിന്റെ വിജയ തിളക്കം.
പനമരം: രൂക്ഷമായ വന്യമൃഗശല്യത്തിനിടയിലും അധ്യായനം മുടക്കാതെ ക്ലാസ്സിലെത്തിയ കുട്ടികൾ നീർ വാരത്തിന് നൂറ് മേനി വിജയം സമ്മാനിച്ചു. നീർ വാരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷയെഴുതിയ 50 വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. മൂന്ന് വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ആനപ്പേടി റിസൽട്ടിനെ ബാധിക്കില്ലന്ന് ഇവിടുത്തെ കുട്ടികൾ തെളിയിച്ചു.





Leave a Reply