May 3, 2024

എസ്.എസ് .എൽ .സി . പരീക്ഷ: സംസ്ഥാനത്ത് വിജയശതമാനത്തിൽ ഏറ്റവും പിന്നിലായി വയനാട്.

0
കൽപ്പറ്റ :  എസ്. എസ്. എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.11 ശതമാനം കുട്ടികൾ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണ 97.84 ശതമാനം കുട്ടികളാണ് വിജയം നേടിയിരുന്നത്. ഈ വർഷം ആർക്കും മോഡറേഷൻ നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 14 ദിവസങ്ങൾ കൊണ്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്.


4,34,729 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4,26,513 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.93.22  ശതമാനം കുട്ടികൾ മാത്രം വിജയിച്ച വയനാടാണ് വിജയ ശതമാനത്തിൽ ഏറ്റവും പിന്നിൽ . കഴിഞ്ഞ വർഷവും വയനാട് തന്നെയായിരുന്നു സംസ്ഥാനത്ത് ഏറ്റവും പിന്നിൽ .

 
ഇത്തവണ വയനാട്ടിൽ 12 ,149 കുട്ടികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷത്തേക്കാൾ  വിജയശതമാനം താഴ്ന്നതിനാൽ  ഇത്തവണയും  വയനാട്   സംസ്ഥാനത്ത് ഏറ്റവും പിന്നിലായത് എല്ലാവരെയും നിരാശരാക്കി.  വയനാട്ടിൽ കഴിഞ്ഞ തവണ  12 , 108 പേർ പരീക്ഷ എഴുതിയതിൽ  742 പേരും തോറ്റു.  93.87 ശതമാനമായിരുന്നു  വിജയ  വിജയശതമാനം.  ഇത് ഉയർത്താൻ   വിപുലമായ മുന്നൊരുക്കമാണ് നടത്തിയത്. അതിന്റെ ഫലമാണ് 93.22 ശതമാനത്തിലേക്ക് വിജയ ശതമാനം ഉയർന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *