May 9, 2026

ഡോ: എൻ.എസ് .ഹാർദിക്കറുടെ ജന്മദിനം ആഘോഷിച്ചു

0
IMG-20190508-WA0072
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
ഡോ: എൻ.എസ് .ഹാർദിക്കറുടെ ജന്മദിനം ആഘോഷിച്ചു.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാനുള്ള പോരാട്ടത്തിൽ സ്വജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷി രാജീവ് ഗാന്ധിയെ അപമാനിച്ച നരേന്ദ്ര മോദി മാന്യതയുടെ എല്ലാ അതിർവരമ്പുകളും  ലംഘിച്ചെന്നും ഇതിനു രാജ്യസ്നേഹികൾ ബാലറ്റിലൂടെ മറുപടി നല്കുമെന്ന് കെ.പി.സി.സി.സെക്രട്ടറി കെ.കെ.ഏബ്രഹാം പറഞ്ഞു. കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ സേവാദൾ സ്ഥാപക നേതാവ് ഡോ: എൻ.എസ് ഹാർദിക്കറുടെ നൂറ്റിമുപ്പത്തി ഒന്നാം ജന്മവാർഷിക ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചീഫ് ഓർഗനൈസർ അനിൽ എസ് നായർ അദ്ധ്യക്ഷത വഹിച്ചു മുൻ വനിതാ ചീഫും മുതിർന്ന സേവാദൾ പ്രവർത്തകയുമായ കെ.എൻ. സോദരീയെ ഡി.സി.സി. ജനറൽ സെക്രട്ടറി എക്കണ്ടി മൊയ്തൂട്ടി പെന്നാടയണിയിച്ച്  ആദരിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി – പി .വി. ജോർജ്,  പൊന്നിയിൽ സാബു, സവിജു വർഗീസ്. പി.കെ. രാജൻ, തുളസി റെജീൽ, ലൈജി തോമസ്, ലാലി മാർട്ടിൻ ,ഉഷ കാവുങ്ങൽ തുടങ്ങിയവർ സംസാരിച്ചു. ക്ലീറ്റസ് കിഴക്കെമണ്ണൂർ സ്വാഗതവും റെജി എസ്.വി.നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *