April 29, 2024

റെക്കോഡ് നേട്ടവുമായി എ പ്ലസ് എണ്ണത്തിൽ ദ്വാരക ഒന്നാമത് : ഏഴ് വിദ്യാർത്ഥികൾക്ക് 1200 – ൽ 1200

0
Img 20190508 171158
എ പ്ലസ് എണ്ണത്തിൽ ദ്വാരക ഒന്നാമത് : ഏഴ് വിദ്യാർത്ഥികൾക്ക്  1200 – ൽ 1200

മാനന്തവാടി: ഹയർ സെക്കണ്ടറി പരീക്ഷാ ഫലത്തിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ ദ്വാരക സേക്രട്ട് ഹയർ സെക്കണ്ടറി  സ്കുളിന് റെക്കോർഡ് നേട്ടം.  സർക്കാർ, എയ്ഡഡ് ,അൺ എയ്ഡഡ് മേഖലയിൽ ഏറ്റവും കൂടുതൽ  വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും  എ പ്ലസ് നേടുന്നത് 

  ദ്വാരക സേക്രട്ട് ഹയർ സെക്കണ്ടറി  സ്കുളിലാണ്. 64 കുട്ടികൾക്കാണ് ഇവിടെ എ പ്ലസ് ലഭിച്ചത്.  സയൻസ് വിഷയത്തിൽ 48 പേർക്കും കൊമേഴ്സ് വിഷയത്തിൽ  14 പേർക്കും ഹ്യുമാനിറ്റീസിൽ രണ്ട് വിദ്യാർത്ഥികൾക്കുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. സയൻസ് ,കൊമേഴ്സ് വിഷയങ്ങിൽ  99 ശതമാനം വിജയം നേടുകയും 30 കുട്ടികൾക്ക് അഞ്ച് വിഷയങ്ങളിൽ എ പ്ലസ് നേടുകയും ചെയ്തു. ആകെ 239 വിദ്യാർത്ഥികൾ മൂന്ന് വിഷയങ്ങളിലുമായി പരീക്ഷയെഴുതിയപ്പോൾ   231 പേർ ഉപരി പഠനത്തിന്  യോഗ്യത നേടി. ഇവരിൽ ഏഴ് പേർ  1200 ൽ 1200 മാർക്കും നേടി. ജോസ് വിൻ സി. ജോയ്, ഐവിൻ സി. തോമസ്,  ആശിഷ് ഗർവ്വാസീസ്,  എയ്ഞ്ചൽ ജോസഫ്,  ശ്രേയ റോസ്,  അപർണ്ണ രമേശ്,  അനൂപ മാത്യു എന്നിവർക്കാണ്  മുഴുവൻ മാർക്ക് ലഭിച്ചത്. മികച്ച വിജയം സമ്മാനിച്ച വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്മെന്റ്  അഭിനന്ദിച്ചു. നോർബർ ട്ടൈൻ സഭാ സമൂഹത്തിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *