April 26, 2024

തൊവരിമലയിൽ വാറ്റ് ചാരായവും വാഷും പിടികൂടി.

0
ബത്തേരി:

തൊവരിമലയിൽ വാറ്റ് ചാരായവും വാഷും പിടികൂടി. 

എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ സ്‌ക്വാഡ്,എക്സൈസ് ഇന്റലിജന്‍സുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെന്മേനി തൊവരിമല തേയില എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയിലെ ട്രഞ്ചിനു സമീപത്തുവെച്ച് വാറ്റ് ചാരായവും വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്.സംഭവത്തില്‍ വര്‍ക്കി,രാമന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. 6.5 ലിറ്റര്‍ ചാരായം,68 ലിറ്റര്‍ വാഷ്, വാറ്റ് തട്ട്, വാറ്റ് പാത്രങ്ങള്‍,സ്റ്റൗവ് ഉള്‍പ്പെടെയുള്ള വാറ്റുപകരണങ്ങള്‍ കണ്ടെടുത്തു. വര്‍ക്കി മുമ്പും സമാന കേസുകളില്‍ പ്രതിയാണ്. ആള്‍ താമസം ഇല്ലാത്ത ആനയുള്‍പ്പെടെയുള്ള വന്യമൃഗശല്യമുള്ള ചതുപ്പ് നിറഞ്ഞ മേഖലയിലായിരുന്നു വാറ്റു കേന്ദ്രം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *