May 9, 2026

അന്താരാഷ്ട്ര റെഡ് ക്രോസ് ദിനാചരണവും രക്തദാന ക്യാമ്പും നടത്തി.

0
IMG-20190509-WA0072
By ന്യൂസ് വയനാട് ബ്യൂറോ
. പനമരം: : 
ലോക റെഡ് ക്രോസ് ദിനാചരണത്തോടനുബന്ധിച്ച് റെഡ്ക്രോസ് വയനാട് ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പനമരത്ത് വച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
          പനമരം യതി ഡ്രൈവിംഗ് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ട ക്യാമ്പ് റെഡ്ക്രോസ് ജില്ലാ ചെയർമാൻ അഡ്വ.ജോർജ് വാത്തുപറമ്പിൽ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകിക്കൊണ്ടു് ഉദ്ഘാടനം ചെയ്തു.
       യോഗത്തിൽ വൈ: ചെയർമാൻ ഷമീർ ചേനക്കൽ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി മനോജ് .കെ .പനമരം, സുരേഷ് മാത്യു വൈദ്യlർ, എച്ച്. നസീം.., നൗഷാദ് മാനന്തവാടി, സുരേഷ് വരദുർ, തോമസ് തൃശ്ശിലേരി, ജിബിൻ' കെ. ഏലിയാസ്, തേജസ് അഗ്രഹാരം, ജിൻസി ഷിജു, ശ്രീലക്ഷമി ഷിനോജ്, സുമാ ബാബു, മനോജ് മേപ്പാടി, ജിഥുൻ .കെ .യു.,ആഷികാദാസ് ,സിബി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.ബിനിജ മെറിൻ ജോയി രക്തദാന സന്ദേശം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *