April 27, 2024

തൊവരിമല ഭൂസമരം : കണ്ടില്ലന്ന് നടിച്ച് സർക്കാർ : കുഞ്ഞികണാരന്റെ നില വഷളായി.: രാജൻ നിരാഹാരം തുടരുന്നു.

0
 മോഹനൻ
തൊവരിമല ഭൂസമരം : കണ്ടില്ലന്ന് നടിച്ച്  സർക്കാർ : കുഞ്ഞികണാരന്റെ നില വഷളായി.: രാജൻ നിരാഹാരം തുടരുന്നു.

കൽപ്പറ്റ: തൊവരിമല ഭൂസമരത്തെ കണ്ടില്ലന്ന് നടിച്ച് സർക്കാർ. 




വയനാട്ടിലെ പട്ടിണിപ്പാവങ്ങളായ ആദിവാസികൾ കുടിൽ കെട്ടി അവകാശം സ്ഥാപിച്ച തൊവരിമലയിൽ നിന്നും ചർച്ചയ്ക്കെന്ന് പറഞ്ഞ് ബലമായി അറസ്റ്റ് ചെയ്ത് നീക്കിയ എം.പി.കുഞ്ഞിക്കണാരൻ ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ തുടരുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്‌. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത് കാരണം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യ നല്ല മോശമായ അവസ്ഥയിലെത്തി. പഞ്ചസാരയുടെ അളവ് നന്നേ കുറഞ്ഞിരിക്കുകയാണ്. അതേ സമയം കൽപറ്റ കലക്ടറേറ്റ് പടിക്കൽ റിലേ നിരാഹാര സമരത്തിൽ പുൽപ്പള്ളി, വേലിയമ്പം കോളനിയിലെ രാജൻ റിലേ നിരാഹാരം തുടർന്നു. സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ സംസ്ഥാന കമ്മിറ്റി അംഗം പി.എം.ജോർജ്ജ് അദ്ദേഹത്തിന് ഹാരാർപ്പണം നടത്തി. ഇതിനിടെ സമരത്തിന് പിന്തുണയുമായി ശനിയാഴ്ചയും കൂടുതൽ സംഘടനകൾ എത്തി. 



എഴുത്തുകാരനും ആർ.എം.പി നേതാവുമായ മോചിത മോഹനൻ, ആം ആദ്മി പാർട്ടിയുടെ സംസ്ഥാന കൺവീനർ തുഫിൻ  പി.ടി,  ടി.സി.സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *