May 9, 2026

വി ജി വിജയൻ എൻഡോവ‌്മെന്റ‌ിന‌് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
മുതിർന്ന മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ നേതാവുമായിരുന്ന  വി ജി വിജയന്റെ പേരിൽ വയനാട് പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ എൻഡോവ്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ പട്ടികവർഗ വിദ്യാർഥിക്കാണ് എൻഡോവ്മെന്റ്.  ഈ വിഭാഗത്തിൽപ്പെട്ട കുട്ടികൾ അപേക്ഷ 
മാർക്ക് ലിസ്റ്റിന്റെ കോപ്പിയും പ്രധാനധ്യാപകന്റെ സാക്ഷ്യപത്രവും സഹിതം മെയ് 20നകം സെക്രട്ടറി,
വയനാട് പ്രസ് ക്ലബ്, കൽപ്പറ്റ എന്ന വിലാസത്തിൽ അയക്കണം. അയ്യായിരം രൂപയും ഫലകവുമടങ്ങുന്നതാണ‌് എൻഡോവ‌്മെന്റ‌്.   അപേക്ഷയിൽ  മേൽവിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *