May 1, 2024

കൈതക്കൽ കുണ്ടം കേണി കോളനി റോഡ് നവീകരിക്കണം

0
പനമരം:
കൈതക്കൽ കുണ്ടം കേണി റോഡ് നവീകരിക്കണമേന്ന പ്രദേശവാസികളുടെ അവശ്യം ശക്തമാകുന്നു.
പനമരം പഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട പ്രധാന ജനവാസ കേന്ദ്രത്തിൽ ഉൾകൊള്ളുന്നതാണ് ഈ റോഡ് .കൈതക്കൽ ബസ് റ്റോപ് നിന്നും ആരംഭിക്കുന്ന റോഡ് ഏകദേശം രണ്ടര കിലോമീറ്റർ ദൂരമുണ്ട് റോഡ് അവാസിക്കുന്നിടത്ത് 50തോളം ആദിവാസി അടിയ വിഭാഗത്തിൽപ്പെട്ടവർ താമസിച്ച് വരുന്നു. മറ്റുള്ള വിഭാഗത്തിൽപ്പെട്ട 300 റോളം വീട്ടുകാരും ഇവിടെ താമസിച്ച് വരുന്നുണ്ട് .നിലവിലെ റോഡിന് ആറ് മീറ്റർ വീതിയുണ്ട് പഞ്ചായത്ത് ആസ്തി രജിസ്ട്രറിൽ വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് റോഡായി രേഖപ്പെടുത്തിയതാണ് ഇതിനെ തുടർന്ന് തുടക്കത്തിൽ 120 മീറ്റർ നീളത്തിൽ രണ്ട് ലക്ഷം രൂപ മുടക്കി പഞ്ചായത്ത് സോളിംഗ് ചെയ്തല്ലാതെ നാളിതുവരെയായി ഒരു പ്രവർത്തിയും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
നിരവധി വയോധികരും അസുഖ ബാധിതർക്കും മറ്റുള്ളവർക്കും പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക റോഡാണിത് .റോഡിന്റെ ഇരുവശവും കാട് മുടിയതിനാൽ നടപ്പാത മാത്രമായി മാറിയിട്ടുണ്ട്. റോഡിൽ കൾവർട്ട് ഇല്ലാത്തതിനാൽ കവുങ്ങ് വെട്ടി ഇട്ടാണ് നടപ്പാലമായി ഉപയോഗിക്കുന്നത്. പിഞ്ചു കുട്ടികൾ ഇതിലുടെ കടന്ന് പോകുന്നത് ഭയപ്പാടെയോടെയാണ്.
മഴക്കാലം ആരംഭിക്കുന്നതോടെ പ്രദേശത്തുക്കാരുടെ ദുരിതവും വർദ്ധിക്കുന്നു. വേനൽക്കാലത്തും മഴക്കാലത്തും ഒരുവാഹനവും ഇവിടങ്ങളിൽ എത്താറില്ല അസുക ബാധിതരെ മഞ്ചലിലേറ്റിയാണ് റോഡിൽ എത്തിക്കുന്നത്. പതിനഞ്ച് വർഷത്തോളമായി ഈ ദുരിതം പേറുന്നു.നിരവധി തവണ പ്രദേശത്തെ വാർഡ് മെമ്പറോട്  പരാതി പറഞ്ഞെങ്കിലും യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനു മുമ്പ് റോഡ് പുനരുദ്ധാരണത്തിന് വേണ്ടി പത്ത് ലക്ഷത്തോളം രൂപ പഞ്ചായത്ത് വകുരുത്തിയെങ്കിലും ചില രാഷ്ട്രിയ സമർന്ധത്തിന്റെ ഫലമായി മറ്റൊരു റോഡിലേക്ക് തുക മാറ്റിയതായി അക്ഷേപം നിലനിൽക്കുന്നു.
മഴക്കുമുമ്പ് നടന്ന് പോകാനുള്ള സാഹചര്യം ഉണ്ടാക്കി തരണമെന്നാണ് പ്രദേശത്തുകാർ പറയുന്നത്. ഇനിയും തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണൻ കഴിയാതെ വന്നാൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകാനും പ്രദേശത്തുകാർ ഒന്നടങ്കം പഞ്ചായത്ത് ഓഫീസിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് കുത്തിയിരിപ്പ് സമരം നടത്താനുമാണ് തീരുമാനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *