May 9, 2026

ഓടിക്കൊണ്ടിരുന്ന ഓംനി വാനിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.

0
IMG-20190513-WA0009
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: 

ഓടിക്കൊണ്ടിരുന്ന ഓംനി വാനിന്  തീപിടിച്ചത് പരിഭ്രാന്തി പരത്തി. കൽപ്പറ്റ

എസ്കെ.എം.ജെ സ്കൂളിനു സമീപം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. മേപ്പാടി തിനപുരം പറമ്പൻ റിയാസിന്റെ വാഹനത്തിനാണ് തീപിടിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്തിയത്. വാഹനം ഓടിച്ചിരുന്ന റിയാസ് തന്നെ മുൻകൈയെടുത്താണ് തീ അണച്ചത്. ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. പെട്ടെന്ന് തീ അണയ്ക്കാൻ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. വാഹനത്തിന്റെ ഉൾഭാഗത്തിനാണ് കേടുപാടുകൾ സംഭവിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *