May 1, 2024

പനമരം സെന്റ് ജൂഡ് ദേവാലയം ഉദ്ഘാടനം ചൊവ്വാഴ്ച : ഒരുക്കങ്ങൾ പൂർത്തിയായി.

0
Img 20190513 Wa0015
കൽപ്പറ്റ: 
പനമരം  ടൗണിൽ പുതുതായി പണിത സെന്റ് ജൂഡ് ദേവാലയം വെഞ്ചരിപ്പിനൊരുങ്ങുന്നു. മെയ് 14ന് മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം ദേവാലയ കൂദാശയും പ്രതിഷ്ഠയും നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ പനമരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മതമൈത്രി ഉദ്ഘോഷിക്കുന്ന രീതിയിലുള്ള ചടങ്ങുകളാണ് വെഞ്ചരിപ്പിനോടനുബന്ധിച്ച് രൂപത അധികൃതർ ഒരുക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. 
പനമരം ടൗണിൽ നിന്നും 200 മീറ്റർ അകലെയാണ് ദേവലയം പണിതിട്ടുള്ളത്.  ഒരേ സമയം
800 പേർക്ക് കുർബാന കൈക്കൊള്ളാവുന്ന സൗകര്യമുള്ള തോടുകൂടിയതാണ് ദേവാലയം. താഴെ പാരീഷ് ഹാളിലും 500 ലേറെ ആളുകൾക്ക് ഒരേ സമയം ഒത്തുകൂടാം. കണിയാമ്പറ്റ, അരിഞ്ചേർമല, നടവയൽ, ചെറുകാട്ടൂർ എന്നീ ഇടവകകൾ ചേർന്നാണ് പുതിയ ഇടവ രൂപീകൃതമാവുന്നത്. ഇതോടെ 135 കുടുംബങ്ങൾ ഇനി പനമരം ടൗൺ സെന്റ് ജൂഡ്സ് ഇടവകയായി അറിയപ്പെടും. 
1980 ൽ പണിത പാലത്തിനടുത്തെ നിത്യസഹായ മാതാവ് ദേവാലയമാണ് പനമരത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയം. ക്രൈസ്തവ കുടുംബങ്ങൾ കുറവായതിനാൽ ഈ ദേവാലയത്തിന് കാര്യമായ വികസനമുണ്ടായില്ല. പുതിയ ഇടവകയുടെ രൂപീകരണം പ്രദേശത്തെ ക്രൈസ്തവരിൽ വലിയ ഉണർവ്വാണ് ഉണ്ടാക്കിയാട്ടുള്ളത്. ഫാ.ജോർജ് മുതിരക്കാലായിലിന്റെ നേതൃത്വത്തിലാണ് ദേവാലയത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നടന്നത്.
വെഞ്ചരിപ്പ് ദിവസം 5000 പേർക്ക് നേർച്ച ഭക്ഷണമൊരുക്കുന്നുണ്ട്.
പത്രസമ്മേളനത്തിൽ എടവക വികാരി ഫാ. ജോർജ് മുതിരക്കാലായിൽ, എം.സി സെബാസ്റ്റ്യൻ, പി.ജെ ബേബി, ജോസ് ജോർജ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *