May 1, 2024

മലാവി – ആഫ്രിക്കയുടെ ഹൃദയത്തിലൂടെ എന്ന യാത്രാ വിവരണം പ്രകാശനം ചെയ്തു.

0
Img 20190513 101755
മലാവി -പുസ്തക പ്രകാശനം  നടത്തി. 
മാനന്തവാടി: പാശ്ചാത്യ രാജ്യങ്ങളിലുള്ളവർ അദ്ധ്വാനിച്ച് സമ്പാദിക്കുന്നത് യാത്ര ചെയ്യാൻ വേണ്ടിയാണെന്നും, എന്നാൽ നമ്മൾ മലയാളികൾ ലോകത്തിന്റെ എല്ലാ കോണുകളിലുമെത്തുന്നത് പണം സമ്പാദിക്കാനുള്ള ലക്ഷ്യത്തോടെ മാത്രമാണെന്നും പ്രമുഖ എഴുത്തുകാരൻ വിനോയ് തോമസ് അഭിപ്രായപ്പെട്ടു. മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ ഫ്രാൻസിസ് ദേവസ്യ രചിച്ച മലാവി – ആഫ്രിക്കയുടെ ഹൃദയത്തിലൂടെ എന്ന യാത്രാ വിവരണം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്ര കേവലമായ ആനന്ദോപാധി യ്ക്കപ്പുറം സാംസ്ക്കാരിക വിനിമയത്തിന്റെ ലക്ഷ്യം കൂടി നേടേണ്ടതുണ്ട്.
തോമസ് ദേവസ്യ പുസ്തകം ഏറ്റുവാങ്ങി.റോബിൻസ് കുമ്പളക്കുഴി ശ്രന്ഥം പരിചയപ്പെടുത്തി..ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ഷാജൻ ജോസ്, ഷുക്കൂർ പെടയങ്ങോട്, ജോർജ് ജോസഫ്, ബേബി കുരുടി കുളം, ബിജു പോൾ കാരക്കാമല ,ശ്രന്ഥകർത്താവ് ഫ്രാൻസിസ് ദേവസ്യ, നീർമാതളം ബുക്സ് മാനേജർ അനിൽ കുറ്റിച്ചിറ, തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *