May 9, 2026

നിയന്ത്രണം വിട്ട കാർ ലോ മാസ്റ്റ് ലൈറ്റിന്റെ തൂണിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്.

0
IMG-20190514-WA0008-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റക്ക്  സമീപം പുളിയാർമലയിൽ വാഹനാപകടത്തിൽ  മൂന്ന് പേർക്ക് പരിക്ക് .
നിയന്ത്രണംവിട്ട കാർ ലോ മാസ്റ്റ് ലൈറ്റിന്റെ തൂണിലിടിച്ചാണ് അപകടം. മാനന്തവാടി കുളത്താട സ്വദേശി സന്തോഷ്, സേവ്യർ, ഷാജി എന്നിവർക്കാണ്  പരിക്കേറ്റത് .ഉച്ചയക്ക് രണ്ടരയോടെ കൽപ്പറ്റയിൽ നിന്നും മാനന്തവാടിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പുളിയാർമല ബസ് വെയ്റ്റിംഗ് ഷെഡിന് സമീപത്തെ ലോ മാസ്റ്റ് ലൈറ്റിന്റെ  തൂണിലാണ് സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഇടിച്ചത്. പരിക്കേറ്റ  സന്തോഷിനെ ആദ്യം കൽപ്പറ്റ ജനറൽ ആശുപത്രിയിലും  തുടർന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു മറ്റ് രണ്ട് പേരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *