കൽപ്പറ്റ എസ്.കെ.എം.ജെ. ക്ക് സമീപം ഓട്ടോറിക്ഷ മറിഞ്ഞു: തീപിടിത്തം തടഞ്ഞു.
കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിന് സമീപം മെയിൻ റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞു .എഞ്ചിൻ ഓഫാകാത്തതിനാൽ തീപിടുത്ത സാധ്യതയായി വാഹനത്തിൽ നിന്ന് വലിയ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഓട്ടോയിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഓട്ടോക്കകത്ത് കുടുങ്ങിയ ഡ്രൈവർ പള്ളിക്കുന്ന് സ്വദേശി ഫ്രാൻസിസിനെ രക്ഷപ്പെടുത്തി. പിന്നീട് എഞ്ചിൻ ഓഫായതിനാൽ വൻ അപകടം ഒഴിവായി .അൽപ്പസമയം ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഇതേ സ്ഥലത്ത് ഓമ്നി വാനിനും തീപിടിച്ചിരുന്നു.





Leave a Reply