May 9, 2026

അപകട ഡ്രൈവിംഗ്: ന്യൂജെന്‍ റൈഡര്‍മാര്‍ക്ക് മൂക്കുകയറിട്ട് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്മാര്‍ട്ട് ട്രേസ് ആപ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:  അപകടകരമായ രീതിയിലും അലക്ഷ്യമായും ഡ്രൈവിംഗ് നടത്തുന്ന ന്യൂജെന്‍ റൈഡര്‍മാര്‍ക്ക് മൂക്കുകയറിട്ട് മോട്ടോര്‍ വാഹന വകുപ്പ്.
പനമരം മാനന്തവാടി റൂട്ടില്‍ വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താന്‍ ആവിശ്യപെട്ടപ്പോള്‍ അലക്ഷ്യമായും അപകടകരമായ രീതിയില്‍ നിര്‍ത്താതെ ഓടിച്ച പോയ 5 ന്യൂ ജെന്‍ റൈഡര്‍മാരെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട് ട്രേസ് ആപ്പ് വഴി  പിടികൂടി 15500 രൂപ പിഴ അടപ്പിച്ചത്. വയനാട് ആര്‍ ടി ഓ ജെയിംസ്, എന്‍ഫോഴ്സ്മെന്‍റ് ആര്‍ ട്ടി ഓ എ കെ രാധാകൃഷ്ണന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം പിന്നീട് ഇവര്‍ക്ക് ബോധവത്കരണം നല്‍കി വിട്ടയച്ചു. ഇതില്‍ 18 വയസ്സ് തികയാത്ത കുട്ടി ഡ്രൈവര്‍മാരും, സൈലെന്‍സര്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളും ഉണ്ടായിരുന്നു. എം വി ഐ പ്രേമരാജന്‍, എ എം വി ഐമാരായ അനൂപ്, സുനീഷ്, മുജീബ് റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പെരുകുന്ന വാഹനാപകടം
ഡ്രൈവര്‍മാര്‍ക്ക് മോട്ടാര്‍ വാഹന വകുപ്പിന്‍റെ ബോധകല്‍വ്വരണ ക്ലാസുകള്‍
കല്‍പ്പറ്റ: റോടപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുമായി കെ.എസ്.ആര്‍.ടി.സി.ജില്ലയില്‍ ഡ്രൈവര്‍മാര്‍ക്ക് മോട്ടാര്‍ വാഹന വകുപ്പിന്‍റെ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്ക് തുടക്കമായി. വരും ദിവസങ്ങളില്‍ ബോധവല്‍ക്കരണത്തോടൊപ്പം വിപുലമായ സുരക്ഷ മുന്‍കരുതലുകളും സ്വീകരിക്കാന്‍ തീരുമാനമായി. ചുരമിറങ്ങുന്ന വാഹനങ്ങള്‍ക്ക് അടിവാരത്ത് പരിശോധനാ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സി. മോട്ടാര്‍ വാഹന വകുപ്പ് സംയുക്ത തീരുമാനം. ജില്ലയില്‍ അടിക്കടിയുണ്ടാവുന്ന കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ അപകടത്തില്‍പ്പെടുന്ന പശ്ചാതലത്തിലാണ് ജില്ലയിലെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണ മുള്‍പ്പെടെയുള്ള പരിപാടികളുമായി .അധികൃതര്‍ മുന്നോട്ട് വന്നത്. ആദ്യപടിയായി മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം തുടങ്ങി കഴിഞ്ഞു. സോണല്‍ അസിസ്റ്റന്‍റ് വര്‍ക്ക്സ് മാനേജര്‍ കെ.മുഹമദ് സഫറുള്ള ഉദ്ഘാടനം ചെയ്തു. വെഹിക്കിള്‍ മൊബൈലിറ്റി ഓഫീസര്‍ രമേഷന്‍ കണ്ടത്തില്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍.പ്രേമരാജന്‍ കെ.വി, കണ്‍ട്രോളിംഗ് ഇന്‍സ്പെക്ട്ടര്‍ തുടങ്ങിയവര്‍ ക്ലാസ്സ് എടുത്തു.അടുത്ത ദിവസങ്ങളില്‍ കല്‍പ്പറ്റ, ബത്തേരി എന്നിവിടങ്ങളില്‍ ക്ലാസ്സുകള്‍ നടക്കും. താമരശേരി ചുരത്തില്‍ വെച്ച് ക്ലാസ്സ് എടുക്കുന്നതോടൊപ്പം ചുരമിറങ്ങുന്ന ബസ്സുകളുടെ പരിശോധന സംവിധാനങ്ങളു മേര്‍പ്പെടുത്തുമെന്ന് സോണല്‍ അസിസ്റ്റന്‍റ് വര്‍ക്ക്സ് മാനേജര്‍ കെ.മുഹമദ് സഫറുള്ള പറഞ്ഞു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ അപകടത്തില്‍ പെടുന്നത് പതിവ് സംഭവമായി മാറിയിരുന്നു. അപകടത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുന്നതോടൊപ്പം ബസ്സുകള്‍ കട്ടപ്പുറത്താവുന്നതിന്‍റെയും പശ്ചാതലത്തില്‍ അപകടങ്ങള്‍ കുറക്കുന്നതോടൊപ്പം ഇന്ധനക്ഷമതയും കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആര്‍.ടി.സി. ഇത്തരമൊരു സംവിധാനവുമായി മുന്നിട്ടിറങ്ങുന്നത്.പരിശോധനകള്‍ക്കും ബോധവല്‍ക്കരണങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയുമായി ആര്‍ ടി ഒ എന്‍ഫോഴ്സ്മെന്‍റ് എ കെ രാധാകൃഷണനും വയനാട് ആര്‍ ടി ഒ ജെയിംസ് പിയും ഉണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *