April 29, 2024

പെരുകുന്ന വാഹനാപകടം: ഡ്രൈവര്‍മാര്‍ക്ക് മോട്ടാര്‍ വാഹന വകുപ്പിന്‍റെ ബോധവൽകരണ ക്ലാസ്സുകള്‍.

0
മുന്‍കരുതലുമായി കെ.എസ്.ആര്‍.ടി.സി.ജില്ലയില്‍ ഡ്രൈവര്‍മാര്‍ക്ക് മോട്ടാര്‍ വാഹന വകുപ്പിന്‍റെ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്ക് തുടക്കമായി. വരും ദിവസങ്ങളില്‍ ബോധവല്‍ക്കരണത്തോടൊപ്പം വിപുലമായ സുരക്ഷ മുന്‍കരുതലുകളും സ്വീകരിക്കാന്‍ തീരുമാനമായി. ചുരമിറങ്ങുന്ന വാഹനങ്ങള്‍ക്ക് അടിവാരത്ത് പരിശോധനാ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സി. മോട്ടാര്‍ വാഹന വകുപ്പ് സംയുക്ത തീരുമാനം. ജില്ലയില്‍ അടിക്കടിയുണ്ടാവുന്ന കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ അപകടത്തില്‍പ്പെടുന്ന പശ്ചാതലത്തിലാണ് ജില്ലയിലെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണ മുള്‍പ്പെടെയുള്ള പരിപാടികളുമായി .അധികൃതര്‍ മുന്നോട്ട് വന്നത്. ആദ്യപടിയായി മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം തുടങ്ങി കഴിഞ്ഞു. സോണല്‍ അസിസ്റ്റന്‍റ് വര്‍ക്ക്സ് മാനേജര്‍ കെ.മുഹമദ് സഫറുള്ള ഉദ്ഘാടനം ചെയ്തു. വെഹിക്കിള്‍ മൊബൈലിറ്റി ഓഫീസര്‍ രമേഷന്‍ കണ്ടത്തില്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍.പ്രേമരാജന്‍ കെ.വി, കണ്‍ട്രോളിംഗ് ഇന്‍സ്പെക്ട്ടര്‍ തുടങ്ങിയവര്‍ ക്ലാസ്സ് എടുത്തു.അടുത്ത ദിവസങ്ങളില്‍ കല്‍പ്പറ്റ, ബത്തേരി എന്നിവിടങ്ങളില്‍ ക്ലാസ്സുകള്‍ നടക്കും. താമരശേരി ചുരത്തില്‍ വെച്ച് ക്ലാസ്സ് എടുക്കുന്നതോടൊപ്പം ചുരമിറങ്ങുന്ന ബസ്സുകളുടെ പരിശോധന സംവിധാനങ്ങളു മേര്‍പ്പെടുത്തുമെന്ന് സോണല്‍ അസിസ്റ്റന്‍റ് വര്‍ക്ക്സ് മാനേജര്‍ കെ.മുഹമദ് സഫറുള്ള പറഞ്ഞു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ അപകടത്തില്‍ പെടുന്നത് പതിവ് സംഭവമായി മാറിയിരുന്നു. അപകടത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുന്നതോടൊപ്പം ബസ്സുകള്‍ കട്ടപ്പുറത്താവുന്നതിന്‍റെയും പശ്ചാതലത്തില്‍ അപകടങ്ങള്‍ കുറക്കുന്നതോടൊപ്പം ഇന്ധനക്ഷമതയും കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആര്‍.ടി.സി. ഇത്തരമൊരു സംവിധാനവുമായി മുന്നിട്ടിറങ്ങുന്നത്.പരിശോധനകള്‍ക്കും ബോധവല്‍ക്കരണങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയുമായി ആര്‍ ടി ഒ എന്‍ഫോഴ്സ്മെന്‍റ് എ കെ രാധാകൃഷണനും വയനാട് ആര്‍ ടി ഒ ജെയിംസ് പിയും ഉണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *