May 9, 2026

കാട്ടാനയെ തുരത്തുന്നതിനിടെ വനപാലകന് പടക്കം പൊട്ടി പരിക്കേറ്റു

0
IMG_20190514_191533
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടാനയെ തുരത്തുന്നതിനിടെ വനപാലകന് പരിക്കേറ്റു
കൽപ്പറ്റ: : കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി വനപാലകന് പരിക്കേറ്റു.
മാനന്തവാടി  ഫോറസ്റ്റ് റെയ്ഞ്ചിലെ വാച്ചർ മനാഫിനാണ് പടക്കം പൊട്ടി പരിക്കേറ്റത്. കൈയുടെ തള്ള വിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റ മനാഫിനെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരം വന്യമൃഗശല്യം ഉണ്ടാകുന്ന 
പനമരം നീർവാരം പാലത്തിനടുത്ത് തിങ്കളാഴ്ച രാത്രി എട്ടരയോടെ  ജനവാസമേഖലയിൽ ഇറങ്ങിയ  കാട്ടാനയെ തുരത്തി തിരികെ കാട്ടിലേക്ക്  കയറ്റാനുള്ള ശ്രമത്തിനിടെയാണ്   ജീവനക്കാരന് പരിക്കേറ്റത്. രാത്രികാലങ്ങളിൽ നീർവാരം ഭാഗത്ത് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവിടെയുള്ള വാച്ചർമാരെെ സഹായിക്കാൻ എത്തിയപ്പോഴാണ് മനാഫിന് പരിക്കേറ്റതെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *