April 25, 2024

ആത്മഹത്യാ മുനമ്പിൽ രവിയും കുടുംബവും.: 21-ന് വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യും.

0
Img 20190515 Wa0014
മാനന്തവാടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മൊറട്ടേറിയം കടലാസിലൊതുങ്ങി. ജപ്തി നടപടികളുമായി ബാങ്കുകൾ മുന്നോട്ട്. മാനന്തവാടി ചെറ്റപ്പാലത്ത് വെണ്ടേക്കുക ണ്ടി   രവിയുടെ വീടും സ്ഥലവും  21-ന് ജപ്തി ചെയ്യും. ഫെഡറൽ ബാങ്കിന്റെ മാനന്തവാടി ബ്രാഞ്ചിൽ നിന്ന്  എടുത്ത ഭവന വായ്പ കുടിശ്ശികയായതിനെ തുടർന്നാണ് സർഫാസി നിയമമനുസരിച്ച്  ജപ്തി നടക്കുന്നത്.

         2004-ലാണ് രവിയും കുടുംബവും ചെറ്റപ്പാലത്തെ ഒമ്പത് സെന്റ് സ്ഥലം പണയപ്പെടുത്തി നാല് ലക്ഷം രൂപ ഭവന വായ്പ എടുത്തത്.  അന്ന് രവിക്ക് ചെറിയൊരു ജോലിയും ഭാര്യക്ക് ടൈലറിംഗിൽ നിന്നുള്ള വരുമാനവും ഉണ്ടായിരുന്നു.  പ്രതിമാസം   നാലായിരം രൂപ വീതം 36 മാസം 144000 രൂപ വായ്പ തുകയിലേക്ക്  തിരിച്ചടച്ചു.   ഇപ്പോൾ പലിശയും പിഴപലിശയുമായി 15 ലക്ഷം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്ക് പറയുന്നത്.
ഈ മാസം 23-ന് രവീന്ദ്രന്റെ ഭാര്യയുടെ പേരിലുള്ള ആറാട്ടുതറ വില്ലേജിൽപ്പെട്ട IA/ 2 A/  1 A/ B 1 സർവ്വേ നമ്പറിലുള്ള പുരയിടം സർഫാസി ആക്ട് പ്രകാരം രാവിലെ 10.30-ന് വില്പന നടത്തുമെന്നാണ് ബാങ്ക് അധി കൃതർ അറിയിച്ചത്.
        കഴിഞ്ഞ പത്ത് വർഷമായി രവിക്ക് പറയത്തക്ക ജോലികളില്ല. ഭാര്യ ഉഷക്ക്  മറ്റൊരു ടൈലറിംഗ് യൂണീറ്റിൽ നിന്ന് ലഭിക്കുന്ന  തുഛമായ കൂലി കൊണ്ടാണ്   രണ്ട് മക്കളും രവിയും ഉഷയും ജീവിച്ചു പോരുന്നത്. ഇതിനിടെ വായ്പ തിരിച്ചടക്കാത്തതിനാൽ കോടതിയിൽ കേസ് ആവുകയും  എറണാകുളത്തെ കോടതിയിൽ രവി ഹാജരാകാത്തതിനാൽ  തുക ഈടാക്കാൻ ബാങ്കിന് അനുമതി നൽകി കോടതി വിധിക്കുകയും ചെയ്തു.  ഇതു പ്രകാരമാണ് ഈ മാസം 21-ന്  രവിയുടെ 1200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടും ഒമ്പത് സെന്റ് സ്ഥലവും ജപ്തി ചെയ്യാൻ ഫെഡറൽ ബാങ്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ജപ്തി ഭീഷണിക്കു മുമ്പിൽ പകച്ചു നിൽക്കാനെ തനിക്ക് കഴിയുന്നുള്ളുവെന്ന് രവി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *