July 17, 2026

പ്രതിസന്ധികളെ അതിജീവിച്ച് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

0
IMG-20190515-WA0018
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട പഞ്ചായത്തിലെ നാരോക്കടവ് വാർഡിൽ ഉൾപ്പെടുന്ന ബാണാസുര മലയുടെ താഴ്‌വരയിൽ  സ്ഥിതി ചെയ്യുന്ന പൂർണ്ണമായും ആദിവാസികൾ താമസിക്കുന്ന വാളാരംകുന്ന് ആദിവാസി കോളനിയിൽ നിന്ന്  എസ്.എസ്. എൽ. സി. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഗോകുൽ .ജി ,ബിബിഷ ബാബു എന്നീ വിദ്യാർത്ഥികളെ വെള്ളമുണ്ട ജി.എം.എച്ച്.എസ്. സ്കൂൾ പി.ടി.എ.  എക്സിക്യുട്ടീവ് കമ്മറ്റി അംഗം ഐ.സി. ജോസിന്റ നേതൃത്വത്തിൽ  പൊതുപ്രവർത്തകരും നാട്ടുകാരും ഡി.വൈ.എഫ്. ഐ.  നാരോക്കടവ് യൂണിറ്റ് കമ്മറ്റിയും ചേർന്ന് ആദരിച്ചു.നിരവധി പരാധീനതകൾക്കിടയിൽ നിന്നും,കിലോമീറ്ററുകൾ കാൽനടയായി നടന്നും വിദ്യാർത്ഥികൾ നേടിയ വിജയം വാളാരം കുന്നിന് അഭിമാനമായി.    

        ഗോകുൽ വാരാമ്പറ്റ ഹൈസ്കൂളിൽ നിന്നും ബിബിഷ വെള്ളമുണ്ട ഹൈസ്കൂളിൽ നിന്നു മാണ് വിജയിച്ചത്. ചന്തു അത്തി മറ്റം , രാജൻ വാളാരംകുന്ന് ,നിതിൻ ദാസ് നാരോക്കടവ് തുടങ്ങിയവർ സംബന്ധിച്ചു. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *