April 18, 2024

സി.ഐ.ടി.യു.നേതാവിനെ സബ് ഇൻസ്പെക്ടർ മർദ്ദിച്ചതായി പരാതി.” .കണ്ണിന് ഗുരുതര പരിക്ക്.

0
Img 20190515 Wa0026
 മാനന്തവാടി.:സി.ഐ.ടി.യു.നേതാവിനെ സബ് ഇൻസ്പെക്ടർ മർദ്ദിച്ചതായി പരാതി. .കണ്ണിന് ഗുരുതര പരിക്ക്.
കണ്ണൂർ കേളകം സ്വദേശിയും ടിപ്പർ ഡ്രൈവറുമായ വള്ളോങ്കോട്ടയിൽ മനോജിനെ (48) നെയാണ് തലപ്പുഴ എസ്.ഐ.ജിമ്മി ജെയിംസ് മർദിച്ചത്.മാനന്തവാടി ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ച മനോജിനെ പരിശോധിച്ച കണ്ണ് രോഗവിദഗ്ധധർ കണ്ണിന് ഗുരുതര പരിക്കേറ്റതായി കണ്ടെത്തുകയും റഫർ ചെയ്യുകയുമായിരുന്നു.
 ഇതേ തുടർന്ന് ബന്ധുക്കൾ മനോജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
മർദ്ദനമേറ്റ് ഗുരുതര പരിക്കേറ്റതിനാൽ
ഇടത് ഭാഗത്തെ കണ്ണ് തുറക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.
മനോജിന്റെഉൾ കണ്ണിന് ചതവ് പറ്റിയ തായും കാഴ്ച കുറവുള്ളതായും രക്തം കട്ടപിടിച്ച നിലയിലുമാണെന്ന് മാനന്തവാടി ജില്ലാ ആസ്പത്രിയിലെ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിദഗ്ധ ചികിത്സക്കായി ടിപ്പർ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് റഫർ ചെയ്തത്.
സി.ഐ.ടി.യുവിന്റെ നിയന്ത്രണത്തിലുള്ളപേരാവൂർ മേഖല ടിപ്പർ തൊഴിലാളി യൂണിയൻ ട്രഷററായ മനോജിനെ തലപ്പുഴ പോലീസ് ഫോണിൽ വിളിക്കുകയും സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുക യുമായിരുന്നു.
ഇതേ തുടർന്ന് മനോജ്  ചൊവ്വാഴ്ച രാവിലെ 10.30 മണിക്ക് സ്റ്റേഷനിൽ എത്തുകയായിരുന്നു.
13-ാം തീയ്യതി വൈകുന്നേരം 4 മണിക്ക് തലപ്പുഴ 43 ന് അടുത്ത് വെച്ച് മനോജ് ഓടിച്ച ടിപ്പർ കണ്ണൂർ സ്വദേശിയായ ഷൈജിൻ (23) ഓടിച്ച ബൈക്ക്
ഇടിച്ച് തെറിപ്പിച്ചു നിർത്താതെ കടന്നു കളഞ്ഞു എന്ന ഷൈജന്റെ പരാതിയിലാണ് മനോജിനെ തലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്.
എന്നാൽ പരാതിക്കാർ ഉച്ചക്ക് 12.30 മണിയോടെയാണ് സ്റ്റേഷനിൽ എത്തിയത്.
ടിപ്പറുമായി സ്റ്റേഷനിലെത്തിയ മനോജിനെ പോലീസ് ആദ്യം ചോദ്യം ചെയ്യുകയായിരുന്നു.പിന്നീട് ടിപ്പർ പോലീസ് പരിശോധിച്ചു.
ഇതിന് ശേഷം മോട്ടോർ ബൈക്കിനുണ്ടായ  നഷ്ടത്തിനും കേട് പാടുകൾക്കും ചിലവാകുന്ന പണം നൽകണമെന്ന് പോലീസ് നിർദ്ദേശിക്കുകയായിരുന്നു.എന്നാൽ താൻ ഓടിച്ച ടിപ്പർ മോട്ടോർ ബൈക്കിന് ഇടിച്ചിട്ടില്ലെന്നും അതിനാൽ പണം നൽകാൻ കഴിയില്ലെന്നും മനോജ് അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന്  വാഹനം ഒരാഴ്ചത്തേക്ക് റോഡിലിറക്കാൻ കഴിയില്ലെന്നും പോകാൻ നിർദ്ദേശിക്കുകയുമായിരുന്നുവെന്ന് മനോജ് പറഞ്ഞു. 
സ്റ്റേഷനിൽ നിന്നും ഇറങ്ങാൻ നേരം വീണ്ടും ഒരു പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനുള്ളിലേക്ക് തള്ളി കയറ്റുകയും അസഭ്യം പറയുകയുമായിരുന്നു. ഈ സമയം ഏതോ ആയുധമുപയോഗിച്ച് മുഖത്തും കണ്ണിനും അടിക്കുകയും ബോധരഹിതനാവുകയും പിന്നീട് പോലീസു കാർ ചേർന്ന് സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോയി കിടത്തുകയുമായിരുന്നു. ബോധം തെളിഞ്ഞ ശേഷം പോലീസ് പിടിച്ചു വാങ്ങിയ മൊബൈൽ ഫോൺ ചോദിച്ചിട്ടും കൊടുത്തില്ലത്രെ.
നീ കുടുംബക്കാരെ വിളിക്കേണ്ടെന്നും നിന്നെ ആവശ്യമുള്ളവർ ഇങ്ങോട്ട് അന്വേഷിച്ച് എത്തുമെന്നും ധിക്കാരത്തോടെയും ഭീഷണിയുടെ സ്വരത്തിലും പറഞ്ഞതായി മനോജ് പറഞ്ഞു. പിന്നീട് രാത്രി സുഹൃത്തുക്കൾ പോലീസ് സ്റ്റേഷനിലെത്തുകയും മനോജിനെ സ്റ്റേഷനിൽ നിന്നും ഇറക്കി മാനന്തവാടി ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *