April 24, 2024

പനമരം അഞ്ചുകുന്ന് ശുദ്ധജല വിതരണ പദ്ധതിയിൽ അഴിമതിയെന്ന് ഗുണഭോക്താക്കൾ

0
Img 20190515 Wa0020
.പനമരം അഞ്ചുകുന്ന് ശുദ്ധജല വിതരണ പദ്ധതിയിൽ അഴിമതിയെന്ന് ഗുണഭോക്താക്കൾ
നാല് മേഖലകളായി തിരിച്ചാണ്
 തട്ടിപ്പു നടത്തുന്നതെന്ന് ഗുണഭോക്താക്കൾ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.അഴിമതിക്കെതിരെ വിജിലൻസിന് പരാതി നൽക്കാനും കോടതിയെ സമീപിക്കാനും ഗുണഭോക്താക്കളുടെ തീരുമാനം 
     1531 ഉപഭോക്താക്കളാണ് അഞ്ച് കുന്ന് ശുദ്ധജല പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒരാൾക്ക് 90000 രൂപയോളം സർക്കാർ വിഹിതം പദ്ധതിയിലുണ്ട്.ഒരു കണക്ഷന് 4000 രൂപയാണ് നിയമപ്രകാരം വാങ്ങാൻ പാടുള്ളു.16500 മുതൽ 22000 വാങ്ങിയതയാണ് പരാതി. ഗുണഭോക്താക്കളെ പീഡിപ്പിക്കുന്ന ജനകീയ കമ്മറ്റിക്ക് പഞ്ചായത്ത് ഭരണസമതിയും ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു കൊടുക്കുകയാണ്.  തട്ടിപ്പു നടത്തിയവർക്കെതിരെ വിജിലൻസിനു പരാതി നൽകുമെന്നും കോടതിയെ സമീപിക്കുമെന്നും ഗുണഭോക്താക്കൾ പറഞ്ഞു. . വാർത്ത സമ്മേളനത്തിൽ സൈറാബാനുബീരാളി, അബ്ദുൾ നാസർ ആലുള്ളതിൽ, മുനീറ തങ്കത്തിൽ, സുബൈദ ചെള്ളപുറം, അസീസ് കൊടക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *