May 30, 2026

“അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പാക്കണം: കേരള യുക്തിവാദി സംഘം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.

0
IMG-20190515-WA0035
By ന്യൂസ് വയനാട് ബ്യൂറോ
അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കുക, അന്ധവിശ്വാസ പ്രചരണം കുറ്റകരമാക്കുക ,ഭരണഘടന നിർദ്ദേശം  51 A(എച്ച്) നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള യുക്തിവാദി സംഘം വയനാട്  കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ചിന്റെ ഉദ്ഘാടനം കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി അംഗം രാജു ജോസഫ് നിർവഹിച്ചു. എ.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പി പി തോമസ്, മുകുന്ദകുമാർ,  വി എ സെബാസ്റ്റ്യൻ തുടങ്ങിയവർ  പ്രസംഗിച്ചു.  മാർച്ചിൽ  നിരവധി പേർ  പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *