April 28, 2024

അപകട ഭീഷണിയായി സർക്കാർ ഓഫീസിന്റെ അധീനതയിലുള്ള മരങ്ങൾ മുറിച്ച് മാറ്റണമെന്ന് നിർദ്ദേച്ചിട്ടും നടപടിയില്ല.

0
Img 20190515 Wa0033
 മാനന്തവാടി: 
ദുരന്തനിവാരണ അതോറിറ്റി
അപകട ഭീഷണിയായി നിർദ്ദേശിച്ച മരങ്ങൾ മുറിക്കാൻ നടപടിയില്ല. 
.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥലത്ത് 
അപകടാവസ്ഥയിലുള്ള രണ്ട് മരങ്ങളാണ് മുറിച്ച് മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കാത്തത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള മഴമരം, ഏഴിലം പാലാ എന്നീ മരങ്ങളും, ശിഖരങ്ങളുമാണ് ഏത് സമയത്തും പൊട്ടിവീണ് വൻ അപകടമുണ്ടാക്കാവുന്ന സ്ഥിതിയിലുള്ളത്.
കഴിഞ്ഞ കാലവർഷത്തിൽ തന്നെ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങൾ കുറച്ച് ഭാഗം മുറിച്ച് മാറ്റിയിരിന്നു.
പിന്നീട് രണ്ട് മരങ്ങളും അപകട ഭീഷണിയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ പ്രളയമുണ്ടായ സമയത്ത് തന്നെ മുറിച്ച് മാറ്റാൻ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിരുന്നു.
ഏത് സമയത്തും അപകടമുണ്ടാവാനിടയുള്ള തിനാൽ 2018 ആഗസ്റ്റ് 20ന് മരംമുറിച്ച് മാറ്റണമെന്ന് കാണിച്ച് ദുരന്തനിവാരണ സേന ഉത്തരവും പുറപ്പെടുവിച്ചിരുന്നു.എന്നാൽ ഉത്തരവിറക്കി പത്ത് മാസമാകാറായിട്ടും കാലവർഷം തുടങ്ങാറായിട്ടും മരങ്ങൾ മുറിച്ച് മാറ്റിയില്ലെന്ന് മാത്രം.
ഇടതടവില്ലാതെ വാഹനങ്ങൾ കടന്ന് പോകുന്ന മാനന്തവാടി തലശ്ശേരി റോഡിൽ ടൗണിന്റെ ഹൃദയഭാഗത്തുള്ള അപകടവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റണമെന്ന് കാണിച്ച് ഒരു വർഷം മുൻപ്ടാക്സി ഡ്രൈവർമാരും വിദ്യാത്ഥികളുമടക്കമുള്ള 157 പേർ ഒപ്പിട്ട ഭീമ ഹർജി സബ് കലക്ടർക്കും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അധിക്യതർക്കും നൽകിയിരുന്നു.
ഇതേ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് മരങ്ങൾ മുറിച്ച് മാറ്റാനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചിരുന്നു.
മരത്തിന്റെ വില നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുൻപ് വനം വകുപ്പിൽ അപേക്ഷ നൽകുകയും 2019 ജനുവരി 5ന് വില നിശ്ചയിച്ച് കൊണ്ട് വനം വകുപ്പ് മറുപടിയും നൽകി.


                  മഴമരത്തിന്
68,928 രുപയും ഏഴിലംപാലക്ക് 40,858 രൂപയും അടക്കം 1,09786 രുപയവും
ഇതിന്റെ ജി.എസ്.ടി.18 ശതമാനവും ചേർത്ത് വില നിശ്ചയിച്ച് കൊണ്ട് അന്നത്തെ  അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പി.ഷജ്നയാണ് ബ്ലോക്ക് പഞ്ചായത്തിന് റിപ്പോർട്ട് നൽകിയത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മൂന്ന് തവണ മരങ്ങൾ ലേലത്തിൽ വെച്ചിട്ടും ആരും ലേലത്തിൽ പങ്കെടുത്തില്ല. പിന്നീട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം ക്വട്ടേഷൻ വിളിച്ചെങ്കിലും മൂന്ന് പേർ മാത്രമാണ് പങ്കെടുത്തത്.
          വനം വകുപ്പ് ജി.എസ്.ടി.അടക്കം ഒന്നര ലക്ഷത്തോളം രൂപ വില നിശ്ചയിച്ച മരങ്ങൾക്ക് ക്വട്ടേഷൻ വിളിച്ചപ്പോൾ ആറായിരം രൂ‌പയാണ് മൂന്ന് പേരിൽ ഒരാൾ വില നിശ്ചയിച്ച് നൽകിയത്.ഇതോടെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റുന്നതിന് കാലതാമസവും നേരിട്ടു.
മാനന്തവാടി ടൗണിന്റെ ഹൃദയഭാഗത്തുള്ള മരങ്ങൾ
 വാഹനങ്ങൾക്കും യാത്രകർക്കും ഒരുപോലെ ഭീഷണിയായി നിൽക്കുകയാണ്.
നിരവധി കാൽനടയാത്രക്കാർ കടന്ന് പോകുന്ന മാനന്തവാടി -തലശ്ശേരി റോഡിലെ ബസ്സ് വെയിറ്റിങ്ങ് ഷെഡ്,
പഞ്ചാര കൊല്ലി- പിലാക്കാവ് പ്രദേശത്തേക്ക് പോകുന്ന ടാക്സി ജീപ്പുകളുടെ സ്റ്റാന്റ്
 കുറച്ച് ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്ന ഭാഗം, നിരവധി വ്യാപാര സ്ഥാപനങ്ങൾ എന്നിവക്ക് മുകളിലായാണ് അപകാവസ്ഥയിലുള്ള കൂറ്റൻ മരങ്ങൾ നിലകൊള്ളുന്നത്.
മരങ്ങൾ ഉടനടിമുറിച്ച് മാറ്റിയില്ലെങ്കിൽ വൻ ദുരന്തത്തിന് ഇടയാക്കും
ഇതിന് പുറമെ കഴിഞ്ഞ ദിവസം മരങ്ങളോട് ചേർന്നുള്ള കരിങ്കൽ ഭിത്തി വേനൽമഴഴെ തുടർന്ന് ഇടിഞ്ഞ് വീണിരുന്നു. താഴെ നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾക്ക് കേട് പാട് പറ്റുകയും ചെയ്തു.
ബലമുള്ള കരിങ്കൽ ഭിത്തിക്കു മുകളിൽ ചുടുകട്ട കൊണ്ട് മതിൽ കെട്ടിയിട്ടുണ്ട്.
        ഇതാകട്ടെ വർഷങ്ങളുടെ പഴക്കമുള്ളതുമാണ്.. മതിലിന് വർഷങ്ങളുടെ പഴക്കമുള്ളതിനാൽ പല ഭാഗങ്ങളിലായി മതിൽ വിണ്ടു കീറായിട്ടുമുണ്ട്. അടുത്ത മഴക്കാലമാവുന്നതോടെ മതിൽ
വീണ്ടും ഇടിയാനും അപകടാവസ്ഥയിലുള്ള മരങ്ങൾ കടപുഴകി വീഴാനും
സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ടാക്സി ജീപ്പുകാർക്കും വഴിയാത്രകർക്കും വാഹനങ്ങൾക്കും അത് ഏറെ പ്രതിക്കൂലമാവുകയും ചെയ്യും.
അപകടാവസ്ഥയിലുള്ള മരങ്ങൾ ഏത് സമയത്തും മുറിച്ച് മാറ്റാൻ തയ്യാറാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബുവും, വൈസ് പ്രസിഡണ്ട് കെ.ജെ പൈലിയും വൃക്തമാക്കി.
ലേലത്തിൽ വെച്ചിട്ടും ക്വട്ടേഷൻ വിളിച്ചിട്ടും പങ്കെടുത്തവർ മൂന്ന് പേർ മാത്രമാണ്. അവർ മരങ്ങൾക്ക് വില കണ്ടത് 6,000 രൂപ മാത്രമാണ്. വനം വകുപ്പ് ഒന്നര ലക്ഷത്തോളം രൂപ വില നിശ്ചയിച്ച മരങ്ങൾ ആരും  എടുക്കാത്ത അവസ്ഥയാണുള്ളത്.
     ജില്ലാ ഭരണകൂടവും വനംവകുപ്പും ഇടപെട്ട് അപകടാവസ്ഥയിലുള്ള
മരങ്ങൾമുറിച്ച് നീക്കാനാവശ്യമായ അനുമതി തന്നാൽ എത്രയും പെട്ടെന്ന് മരംമുറിച്ച് നീക്കാൻ നടപടി സ്വീകരിക്കും. 
വനം വകുപ്പ് നിശ്ചയിച്ച വിലയിൽ കുറച്ച്മരങ്ങൾ നൽകാൻ ബ്ലോക്ക് പഞ്ചായത്തിന്   ഴിയാത്തതിനാൽ കാലവർഷം തുടങ്ങാനിരിക്കെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റാൻ ജില്ലാ ഭരണകൂടം ഇടപെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഗീത ബാബുവും കെ.ജെ. പൈലിലും ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *