April 19, 2024

ഒന്നാമത് ഫിഡെ റേറ്റഡ് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ എ.എല്‍. മുത്തയ്യ ജേതാവായി

0
Chess 2
കല്‍പ്പറ്റ: ഇന്ത്യന്‍ ചെസ് അക്കാഡമി വയനാട് ചാപ്റ്റര്‍  ബത്തേരി ഹോട്ടല്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഒന്നാമത് ഫിഡെ റേറ്റഡ് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റില്‍ എട്ടു പോയിന്റോടെ തമിഴ്‌നാട്ടില്‍നിന്നുള്ള ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ എ.എല്‍. മുത്തയ്യ ജേതാവായി. തമിഴ്‌നാടിന്റെ കെ. ശെന്തില്‍ മാരനാണ് രണ്ടാം സ്ഥാനം. കേരളത്തിന്റ ഒ.ടി. അനില്‍കുമാര്‍, തമിഴ്‌നാടിന്റെ എസ്. പ്രസന്ന എന്നിവര്‍ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 
കാറ്റഗറി വിഭാഗം വിജയികള്‍-വനിത: ഫാത്തിമ അബ്ദീന്‍(കേരളം), അണ്‍ റേറ്റഡ്: പി. ജ്യോതിസ്(കേരളം), ബെസ്റ്റ് വയനാട്(എന്‍.ഡി. സതീഷ്), അണ്ടര്‍-8 ബോയ്‌സ്: ചിന്‍മയ് യൗഷിക്(കര്‍ണാടക), അണ്ടര്‍-8 ഗേള്‍സ്: എന്‍.കെ. ആമിന(കേരളം), അണ്ടര്‍-10 ബോയ്‌സ്: വൈഭവ് കല്‍പക(കര്‍ണാടക), വെറ്ററന്‍ 60 പ്ലസ്: വി. സുബ്രഹ്മണ്യന്‍(തമിഴ്‌നാട്), 1,200 ഫിഡെ റേറ്റിംഗ്: സങ്കല്‍പ് ശങ്കര്‍(കര്‍ണാടക), 1,400 ഫിഡെ റേറ്റിംഗ്: ബാലഗണേശന്‍(കേരളം), 1,600 ഫിഡെ റേറ്റിംഗ്: എന്‍. രാഗേഷ്(കര്‍ണാടക), 1,800 ഫിഡെ റേറ്റിംഗ്: ഒ.എ. രാജു(കേരളം). ചീഫ് ആര്‍ബിറ്റര്‍ ഡോ.ഗോവിന്ദന്‍കുട്ടി വിജയികളെ പ്രഖ്യാപിച്ചു. സമാപന സമ്മേളനത്തില്‍ ചെസ് അക്കാഡമി പ്രസിഡന്റ് പി.എസ്. വിനീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ആര്‍. സന്തോഷ്, ജോയിന്റ് സെക്രട്ടറി ആര്‍. രമേഷ്, വൈസ് പ്രസിഡന്റ് പി.സി. ബിജു, ട്രഷറര്‍ എം.കെ. ഷിബു എന്നിവര്‍ സമ്മാനവിതരണം നിര്‍വഹിച്ചു. ഐസിഎ മെംബര്‍ സി.കെ. സദാശിവന്‍ സ്വാഗതം പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *