April 25, 2024

കൽപ്പറ്റയിൽ മാമ്പഴപ്പെരുമ തിങ്കളാഴ്ച തുടങ്ങും

0



കൽപ്പറ്റ:    കൽപ്പറ്റയിൽ നടക്കുന്ന  മാമ്പഴപ്പെരുമ  തിങ്കളാഴ്ച തുടങ്ങും. രണ്ട് ദിവസത്തെ    മാംഗോ ഫെസ്റ്റ്   എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും  കേരള ഓർഗാനിക്  ഇക്കോ ഷോപ്പിന്റെയും   വയനാട് അഗ്രി മാർക്കറ്റിംഗ്  കമ്പനിയുടെയും  സംയുക്താഭിമുഖ്യത്തിലാണ് നടത്തുന്നത്. .  21 വരെ കൽപ്പറ്റ വിജയ പമ്പ് പരിസരത്താണ്  മാമ്പഴ പ്രദർശനം.  നാട്ടു മാവുകളുടെ സംരക്ഷണം, നാട്ടറിവുകളുടെ കൈമാറ്റം, പാചക അറിവുകൾ പകർന്ന് നൽകൽ,   വിവിധ രുചികളിലുള്ള മാമ്പഴങ്ങൾ പരിചയപ്പെടുത്തും.  മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിലും ബഡ്ഡിംഗിലും നഴ്സറി നിർമ്മാണത്തിലും  പരിശീലനവും നൽകും.  

വിവിധയിനം മാമ്പഴങ്ങളുടെയും  മറ്റ് പഴവർഗ്ഗങ്ങളുടെയും  പ്രദർശനവും വിൽപ്പനയും ഉണ്ടാകും. മികച്ച പ്രദർശനത്തിന് സമ്മാനവും നൽകും.    മാമ്പഴ പ്രദർശനത്തിലും മറ്റ് പഴ വർഗ്ഗപ്രദർശനത്തിലും  പങ്കെടുക്കാനാഗ്രഹിക്കുന്നവർ  9048723616, 9747 37 22 55 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *