April 20, 2024

പ്രളയം രണ്ട് മനുഷ്യ ജീവനുകൾ കവർന്നിട്ടും സമീപവാസികളുടെ പുനരധിവാസം എങ്ങുമെത്താതെ മക്കിമല ഗ്രാമം

0
 
മാനന്തവാടി: 
പ്രളയം രണ്ട് മനുഷ്യ ജീവനുകൾ കവർന്നിട്ടും സമീപവാസികളുടെ പുനരധിവാസം എങ്ങുമെത്താതെ മക്കിമല ഗ്രാമം. പ്രളയത്തെ തുടർന്ന് ഒന്നര മാസക്കാലം ക്യാമ്പുകളിൽ അഭയം കണ്ടെത്തിയ തലപ്പുഴ മക്കിമല പ്രദേശത്തെ 29 കുടുംബങ്ങളാണ് ഇപ്പോഴും ആശങ്കയുടെ നിഴലിൽ കഴിയാൻ വിധിക്കപ്പെട്ടത്. മാനത്ത് കാർമേഘം ഇരുളുമ്പോൾ തീയാണ്  ഇവരുടെ മനസുകളിൽ. കാലവർഷത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഈ പ്രദേശത്തുകാർ.
      കഴിഞ്ഞ 2018 ഓഗസ്ത് ഒൻപത്  തലപ്പുഴമക്കിമലക്കാർക്ക് മറക്കാൻ പറ്റാത്ത ദിവസം.നാടും നഗരവും പ്രളയത്താൽ കവർന്നെടുത്തപ്പോൾ മക്കിമലക്കാർക്ക് നഷ്ടമായത് തങ്ങളുടെ പ്രയങ്കരരായമംഗലശ്ശേരി റസാക്കിനെയും ഭാര്യ സീനത്തിനെയുമാണ്. ഓഗസ്റ്റ് 9 ന് നേരം പുലർന്നപ്പോൾ ഉരുൾപ്പെട്ടലിൽ റസാക്കും സീനത്തും മണ്ണിനടിയിലകപ്പെട്ട വാർത്തയായിരുന്നു. പിന്നീട് ഇങ്ങോട്ട് ഒന്നരമാസക്കാലം സമീപവാസികളായ 29 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിഞ്ഞു കൂടി. ഇവർ താമസിക്കുന്ന കുന്നിൻ  മുകളിൽ ഒരു മീറ്റർ വീതിയിൽ മല പിളർന്നതോടെ വീടുകളിലെ ഇവരുടെ അന്തിയുറക്കം ഭീതിയോടെയാണ്. ഇപ്പോഴും ആ വിള്ളൽ അങ്ങനെ തന്നെ നിൽക്കുന്നു. പ്രളയ സമയത്ത് വിദഗ്ദ്ധസംഘം വന്ന് പരിശോധന നടത്തിയതിൽ താമസ യോഗ്യമല്ലന്നാണ് അറിയിച്ചത്. ഇവിടുത്തെ താമസക്കാരിൽ 4 കുടുംബം ഇപ്പോഴും വാടക വീടുകളിൽ താമസിച്ചു വരുന്നു. വില്ലേജിലും താലൂക്കിലും ചെന്നന്വേഷിച്ചപ്പോൾ ഇവരുടെ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവും കൈ കൊണ്ടില്ലന്ന മറുപടിയും ഇതോടെ കുടുംബങ്ങൾ ആധിയുടെ നിഴലിലുമായി .
ഇവിടെ താമസിച്ചു വരുന്ന മൂന്ന് കുടുംബങ്ങൾക്ക് ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചുകിട്ടിയെങ്കിലും പ്രളയത്തിന്റെ കാരണം പറഞ്ഞു.വാസയോഗ്യമല്ലെന്ന കാരണത്താൽ പഞ്ചായത്തിൽ  എഗ്രിമെന്റ് വെക്കാൻ പോലും സാധിക്കുന്നുമില്ല. അധികൃതർ മുൻകൈ എടുത്ത് പ്രശ്ന പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലങ്കിൽ ഈ വർഷകാലവും ഇവിടത്തുകാർ ദുരിതം പേറുമെന്ന കാര്യം ഉറപ്പാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *