രാജീവ് ഗാന്ധി ആധുനിക ഇന്ത്യക്ക് ദിശാബോധം നൽകിയ വ്യക്തിത്വം: കേരള എൻ.ജി.ഒ അസോസിയേഷൻ
മാനന്തവാടി: ആധുനിക ഇന്ത്യയുടെ സമഗ്ര വികസനത്തിന് കമ്പ്യൂട്ടർവത്കരണം ഉൾപ്പെടെയുള്ള നടപടികളിലൂടെ വ്യക്തമായ ദിശാബോധം നൽകിയ മഹത് വ്യക്തിത്വമാണ് രാജീവ് ഗാന്ധിയെന്ന് കേരള എൻ.ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് പറഞ്ഞു. മാനന്തവാടി ബ്രാഞ്ച് പ്രസിഡണ്ട് പി.എച്ച് അഷറഫ്ഖാന്റെ അധ്യക്ഷതയിൽ ചേർന്ന രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ട്രഷറർ കെ.ടി ഷാജി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൾ ഗഫൂർ, വി.മുരളി, ഷിബു ജസ്റ്റിൻ, എസ് ശരത്ത് തുടങ്ങിയവർ സംസാരിച്ചു





Leave a Reply