April 25, 2024

തിരഞ്ഞെടുപ്പ് ഫലം: ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ ലഭ്യമാകും.

0
കൽപ്പറ്റ: 

   വോട്ടെണ്ണല്‍ ദിവസം രാവിലെ ഏഴു മണിക്ക് സ്‌ട്രോങ് റൂമില്‍നിന്നും വോട്ടിങ്ങ് യന്ത്രങ്ങള്‍  നിയമസഭാ മണ്ഡലങ്ങള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള വോട്ടെണ്ണല്‍ ഹാളിലേക്കു മാറ്റും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുക. വോട്ടെണ്ണല്‍ രാവിലെ എട്ടിനു തുടങ്ങും. ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി വിധി പ്രകാരം ഓരോ നിയോജക മണ്ഡലങ്ങളിലെയും അഞ്ചുവീതം പോളിങ് സ്‌റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും. സ്ഥാനാര്‍ഥിയുടെയും ഏജന്റുമാരുടെയും നിരീക്ഷകന്റെയും സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ നെറുക്കെടുപ്പിലൂടെയാണ് ഈ ബൂത്തുകള്‍ തിരഞ്ഞെടുക്കുക. പ്രത്യേകം തയ്യാറാക്കിയ കാര്‍ഡ് ഇതിനു വേണ്ടി ഉപയോഗിക്കും. നിയോജക മണ്ഡലത്തിന്റെ പേര്, നമ്പര്‍, വോട്ടെടുപ്പ് തിയ്യതി, പോളിങ് സ്‌റ്റേഷന്‍ നമ്പര്‍ എന്നിവ ഈ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കും. വിവിപാറ്റ് സ്ലിപ്പുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ പുറത്തെടുത്ത് വേര്‍തിരിച്ച ശേഷമായിരിക്കും എണ്ണുക. ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകള്‍ വേര്‍തിരിച്ച ശേഷം 25 എണ്ണം വീതമുള്ള കെട്ടുകളായി മാറ്റും. ഇതിന് ശേഷമാണ് എണ്ണുക. എണ്ണി കഴിഞ്ഞ വിവി പാറ്റ് സ്ലിപ്പുകള്‍  ഈ പെട്ടിയില്‍ തന്നെ നിക്ഷേപിച്ച് സീല്‍ ചെയ്യും.

മേശകള്‍ കേന്ദ്രീകരിച്ച് സൂക്ഷ്മ നിരീക്ഷകരുമുണ്ടാകും. സുവിധ, ട്രെന്റ് പോര്‍ട്ടല്‍ വഴിയാണ് ഡാറ്റ എന്‍ട്രി നടത്തുക. വരണാധികാരിക്കും  സഹവരണാധികാരികള്‍ക്കും മാത്രമാണ് സുവിധ ആപ്പില്‍ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുക. നിയോജക മണ്ഡലം തിരിച്ച് ഓരോ റൗണ്ടിലെയും ഡാറ്റയാണ് അപ്‌ഡേറ്റ് ചെയ്യുക. ഓരോ റൗണ്ടും പൂര്‍ത്തിയാകുമ്പോള്‍ ഫലം പ്രിന്റ് ഔട്ട് എടുക്കും.പോസ്റ്റല്‍ വോട്ടുകളുടെ ഡേറ്റ എന്‍ട്രി വരണാധികാരിയാണ് ചെയ്യേണ്ടത്. പോസ്റ്റല്‍ ബാലറ്റ്, സൈനികരംഗത്ത് ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സര്‍വീസ് ബാലറ്റ് എന്നിവ ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തിലാണ് എണ്ണുക. എട്ടു ടേബിളുകള്‍ ഇതിനായി സജ്ജീകരിക്കും. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടിനു മുമ്പ് വരെ തപാല്‍ വഴി ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകളാണ് പരിഗണിക്കുക. ക്യുആര്‍ കോഡ് ഉപയോഗിച്ച് പരിശോധിച്ചാവും സര്‍വീസ് വോട്ടുകള്‍ എണ്ണുക.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *