July 17, 2026

സംസ്ഥാനത്തെ ആദ്യത്തെ ഇ.വി.എം വിവിപാറ്റ് ഗോഡൗണ്‍ വയനാട്ടിൽ ഉദ്ഘാടനം ചെയ്തു

0
സംസ്ഥാനത്തെ ആദ്യത്തെ ഇ.വി.എം വിവിപാറ്റ് ഗോഡൗണ്‍ വയനാട്ടിൽ ഉദ്ഘാടനം ചെയ്തു
By ന്യൂസ് വയനാട് ബ്യൂറോ

    സംസ്ഥാനത്ത് ആദ്യമായി പൊതു തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച സുല്‍ത്താന്‍ ബത്തേരി ഇവിഎം, വിവിപാറ്റ് ഗോഡൗണ്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ആത്മാര്‍ത്ഥമായ ഇടപെടലുകളുണ്ടെങ്കില്‍ എന്തും എളുപ്പം സാധ്യമാക്കാമെന്നതിന്റെ തെളിവാണ് പ്രളയശേഷവും അതിവേഗം ഗോഡൗണ്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടിലെ ഗോഡൗണ്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. കരാറുകാരന്‍ വി.ജെ വിന്‍സെന്റിന് അദ്ദേഹം ഉപഹാരം നല്‍കി. സുല്‍ത്താന്‍ ബത്തേരി പിഡബ്ല്യുഡി (കെട്ടിടം) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എം തോമസ് റിപോര്‍ട്ട് അവതരിപ്പിച്ചു. സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.റംല, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാരായ ടി.ജനില്‍കുമാര്‍, രോഷ്ണി നാരായണന്‍, ഇ ആര്‍ ഒ കെ.സുനില്‍കുമാര്‍, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ ഇ.അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
മിനി സിവില്‍സ്റ്റേഷന്‍ കോംപൗണ്ടില്‍ 30 സെന്റ് സ്ഥലത്ത് 1.54 കോടി ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. 815.97 സ്‌ക്വയര്‍ മീറ്ററില്‍ രണ്ടു നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ 2,000 വീതം ഇവിഎം, വിവിപാറ്റ് യന്ത്രങ്ങള്‍ സൂക്ഷിക്കാം. പോര്‍ച്ച്, ഓഫിസ് മുറി, സെക്യൂരിറ്റി റൂം, ലോബി, റിസീവിങ്-ഡെസ്പാച്ച് മുറികള്‍, ആദ്യഘട്ട പരിശോധനാ ഹാള്‍, പാസേജ്, വാഷ് റൂം, സ്റ്റോറേജ്, സ്‌റ്റെയര്‍ റൂം എന്നിവയുമുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *