August 13, 2026

മഴക്കാല മുന്നൊരുക്ക യോഗം മെയ് 24ന്

0
By ന്യൂസ് വയനാട് ബ്യൂറോ


ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മെയ് 24ന് വൈകീട്ട് 3ന് കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ ഉദേ്യാഗസ്ഥരുടെ യോഗം ചേരും.
റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ചീയമ്പം, പാടിച്ചിറ, മരകടവ്, പട്ടാണികൂപ്പ് പ്രദേശങ്ങളിലായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി.വി. ജയപ്രകാശ്, പുല്‍പ്പള്ളി റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ റ്റി.ആര്‍ ബിനില്‍ കുമാര്‍ എന്നിവരുടെ നേത്യത്വത്തില്‍ നടത്തിയ റേഷന്‍ കാര്‍ഡ് പരിശോധനയില്‍ അനര്‍ഹമായി കൈവശം വെച്ചിരുന്ന 5 മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് പരിശോധന വരും ദിവസങ്ങളില്‍ തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *