May 9, 2026

പ്രോത്സാഹന ധനസഹായം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രോത്സാഹന ധനസഹായം: അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ സര്‍ക്കാര്‍,എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 2018-19 വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  വിദ്യാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കോഴ്‌സ്, ലഭിച്ച ഗ്രേഡ്/ മാര്‍ക്ക്, കോണ്‍ടാക്ട് നമ്പര്‍ എന്നിവ രേഖപ്പെടുത്തി സ്വയം തയ്യാറാക്കിയ അപേക്ഷ ജൂലൈ 31നകം സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ, കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസിലോ നല്‍കണം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും ഉള്ളടക്കം ചെയ്യണം. മറ്റ് ജില്ലയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ആ ജില്ലയിലെ പട്ടിക വര്‍ഗ്ഗ വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *