October 20, 2026

രാഹുൽ ഗാന്ധിയുടെ വിജയം മതേതര നിലപാടുകൾക്കുള്ള അംഗീകാരം:കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കൺവെൻഷൻ

0
രാഹുൽ ഗാന്ധിയുടെ വിജയം മതേതര നിലപാടുകൾക്കുള്ള അംഗീകാരം:കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കൺവെൻഷൻ
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ വിജയം മതേതര നിലപാടുകൾക്കുള്ള അംഗീകാരമാണെന്ന് എൻ.ഡി.അപ്പച്ചൻ എക്സ് എം എൽ എ അഭിപ്രായപ്പെട്ടു.കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കൺവെൻഷൻ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭരണ ഘടനയും സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.ജനാധിപത്യ ശക്തികളുടെ ചേരി വെല്ലുവിളികൾ നേരിടാൻ തയ്യാറാവണം. ടി.കെ.ബേബി പ്രശാന്ത് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം.ജം ഹർ മുഖ്യ പ്രഭാഷണം നടത്തി.കെ.വി.ജോർജ്, എ.കെ.സുനിൽ, പി.ജി.രമേശൻ, എം.എം.ബോബിൻ, ജസ് ലിൻ കുര്യാക്കോസ്, ടി.എം. ഷമീർ, വി.ജെ.തോമസ്,പ്രകാശ് ബാബു, എൽദോ ഫിലിപ്പ്, ഇ. ആർ.വിജയൻ എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന മാനന്തവാടി ഡിവിഷൻ സെക്രട്ടറി കെ.വി.ജോർജിന് യാത്രയയപ്പ് നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *