October 19, 2026

ഇഫ്താർ വിരുന്നിൽ വിദ്യാർത്ഥികളെ അനുമോദിച്ചു

0
ഇഫ്താർ വിരുന്നിൽ വിദ്യാർത്ഥികളെ അനുമോദിച്ചു
By ന്യൂസ് വയനാട് ബ്യൂറോ
പനമരം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വാട്സാപ്പ് കൂട്ടായ്മ യുടെ നേതൃത്വത്തിൽ പനമരം ഏദൻ തോട്ടത്തിൽ നടത്തിയ ഇഫ്താർ വിരുന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു
വാർഡിലെ കുടുംബങ്ങളിൽ നിന്നും ഉന്നത വിജയം കൈവരിച്ച എം.ബി.ബി.എസ്.,പ്ലസ് ടു ,എസ്.എസ്.എൽ.സി. എന്നീ വിദ്യാർത്ഥികൾക്ക് മൊമൊന്റൊ നൽകി ആദരിച്ചു, പനമരം മഹല്ല് ഖതീബ് അഷറഫ് ഫൈസി റംസാൻ സന്ദേശം നൽകി  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞായിഷ വാർഡ് മെമ്പർ ജൂൽ ന ഉസ്മാൻ ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. അസ്മത്ത്,  ജലീൽ മാഷ്  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.വാട്സാപ്പ് കൂട്ടായ മ യുടെ ഉപഹാരം പനമരം പഞ്ചായത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന എ.എസ്. രാധാകൃഷ്ണന് സമ്മാനിച്ചു ..സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട 150 ഓളം കുടുംബാംഗങ്ങളുടെ ഇഫ്താർ വിരുന്ന്  മത സൗഹൃദങ്ങളുടെ പുതിയ അധ്യായം തീർത്തു.
മഗ് രിബ് നിസ്കാരത്തിന് ജലീൽ മാഷ് മില്ല്മുക്ക് നേതൃത്വം നൽകി.
കൂട്ടായ്മ അംഗങ്ങളായ  തിരുവാൾ ഖാലിദ് ,കെ.സി. മജീദ് കോളിയിൽ നാസർ കെ.സി. സഹദ് ഷനുബ് , വി.അനസ്, കെ.സി. 'ദിലീപ്  ,സുനിൽ, അനീഷ്, ബെന്നി ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *