May 9, 2026

കഞ്ചാവ് കടത്തിയ പ്രതികള്‍ക്ക് ആറ് വര്‍ഷം കഠിനതടവ്

0
കഞ്ചാവ് കടത്തിയ പ്രതികള്‍ക്ക് ആറ് വര്‍ഷം കഠിനതടവ്
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ:കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഏഴരക്കിലോ ഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍ 3 പേരെ ആറ് വര്‍ഷം കഠിനതടവിനും 25000 രൂപവീതം പിഴയ്ക്കും വടകര എന്‍ഡിപിഎസ് കോടതി ശിക്ഷിച്ചു. തിരൂര്‍ തെക്കുംമുറി മേപ്പുറത്ത് ക്വാര്‍ട്ടേഴ്‌സിലെ ഭോലാകുമാര്‍ സിക്തര്‍ ( 25), തിരൂര്‍ കൂട്ടായി ഈസ്റ്റ്പാടത്ത് അനസ് (29), തിരൂര്‍ പടിഞ്ഞാറെക്കര പള്ളിത്താഴത്ത് മുഹമ്മദ് ഷഫീഖ് (26) എന്നിവരെയാണ് ശിക്ഷിച്ചത്. 2015 മെയ് 28ന് മുത്തങ്ങ എക്‌സൈസ് ചെക് പോസ്റ്റില്‍ വാഹനപരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡിക്കിയിലെ സ്പീക്കറിലും, വൂഫറിലുമായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *