May 9, 2026

വയനാട് മണ്ഡലത്തിലും വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായി സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ആരോപണം

0
വയനാട് മണ്ഡലത്തിലും വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായി സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ആരോപണം
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ
:വയനാട് പാർലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായുള്ള ആരോപണവുമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച കെ പി പ്രവീൺ രംഗത്ത്. വോട്ടെണ്ണി പകുതി സമയം പിന്നിട്ടപ്പോൾ തന്നെ തനിക്ക് 2352 വോട്ട് ലഭിച്ചതായി ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റിൽ നിന്നും വ്യക്തമായിരുന്നു. എന്നാൽ വോട്ട് എണ്ണി തീർന്നപ്പോൾ തനിക്ക് വെറും1102 മാത്രമാണ് ലഭിച്ചതെന്ന് പ്രവീൺകുമാർ ആരോപിക്കുന്നു. സംഭവത്തിൽ നടന്ന ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പ്രവീൺ പരാതി നൽകി. അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ നിയമപരമായി മുന്നോട്ടു പോകുമെന്നും കെപി പ്രവീൺ പറഞ്ഞു. ഞങ്ങൾ സമരം നിങ്ങൾ എന്ന മുദ്രാവാക്യവുമായാണ് കെപി പ്രവീൺ വയനാട് മണ്ഡലത്തിൽ മത്സരിച്ചിരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *